വളപട്ടണത്ത് നിർത്തിയിട്ട ലോറികളിൽ നിന്ന് ബാറ്ററികൾ മോഷ്ടിക്കുന്നത് പതിവാകുന്നു


വളപട്ടണം :- വളപട്ടണം സ്റ്റാൻ്റിൽ നിർത്തിയിട്ട ലോറികളിൽ നിന്ന് ബാറ്ററികൾ മോഷ്ടിക്കുന്നത് പതിവാകുന്നു. ഭീമമായ സംഖ്യ ഇൻഷൂറൻസും റോഡ് ടാക്സ്‌സും ക്ഷേമനിധിയും അടച്ചു കൊണ്ടിരിക്കുന്ന ലോറി മേഖല പ്രതിസന്ധികൾ നേരിടുമ്പോഴാണ് ബാറ്ററികൾ മോഷ്ടിക്കുന്നത് പതിവാകുന്നത്. ഇതോടെ വലിയ സാമ്പത്തീക ബാധ്യതയാണ് ഏറ്റെടുക്കേണ്ടിവരുന്നത്. കുറ്റവാളികളെ എത്രയും വേഗം നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്ന് വളപട്ടണം ടെമ്പോ ലോറി ഡ്രൈവേഴ്സ് അസോസിയേഷൻ അധികൃതരോടാവശ്യപ്പെട്ടു ഇക്കാര്യമുന്നയിച്ച് വളപട്ടണം പോലീസിൽ പരാതി നൽകി.

Previous Post Next Post