കുറ്റ്യാട്ടൂർ :- മാണിയൂർ പാറാലിലെ ടി.പി ഖാദർ കുട്ടി മാസ്റ്റർ (68) നിര്യാതനായി. പഞ്ചായത്ത് മുസ്സിം ലീഗ് മുൻ പ്രസിഡൻ്റും, മാണിയൂർ പാറാൽ ശംസുൽ ഉലമ മെമ്മോറിയൽ ബുസ്താനുൽ ഉലൂം അറബിക് കോളേജ് കമ്മിറ്റി വൈസ് പ്രസിഡൻ്റും പാറാൽ ജമാഅത്ത് കമ്മിറ്റി ട്രഷററും മത, രാഷ്ട്രീയ, സാമൂഹ്യ, വിദ്യാഭ്യാസ, ജീവകാരുണ്യ രംഗങ്ങളിലെ നിറ സാന്നിധ്യവുമായിരുന്ന തളിപ്പറമ്പ് അക്കിപ്പറമ്പ് യു.പി സ്കൂൾ അധ്യാപകനായിരുന്നു. കുണ്ടലക്കണ്ടി ഇർശാദുൽ മുസ്‌ലിമീൻ കമ്മിറ്റിയുടെ ദീർഘകാലത്തെ ജന:സെക്രട്ടറിയും യു.ഡി.എഫ് കുറ്റ്യാട്ടൂർ പഞ്ചായത്ത് മുൻ ചെയർമാനുമായിരുന്നു.
പരേതരായ മമ്മു- മറിയം ദമ്പതികളുടെ മകനാണ്.
ഭാര്യ : ടി.പി ഫാത്തിമ.
മക്കൾ : അനസ് യാസീൻ (സെക്രട്ടറി, മുസ്ലിം ലീഗ് കുറ്റ്യാട്ടൂർ പഞ്ചായത്ത്), അസ്‌ലം, ഹസീന, അൻവർ, സഫ്രീന, അഫ്സൽ.
മരുമക്കൾ : തസ്ലീമ, റംസീന, ഹക്കീം, ജുഹൈഫ, അബ്ദുന്നാസർ (സൗദി), നഫ്‌ല. സഹോരങ്ങൾ: ഉസ്മാൻ, ആയിഷ, പരേതരായ അഹമദ്, ബീഫാത്തു.
മയ്യിത്ത് ഇന്ന് ആഗസ്ത് 8 വെള്ളിയാഴ്ച വൈകുന്നേരം 6 മണിയോടെ പാറാൽ ബുസ്താനുൽ ഉലൂം അറബിക് കോളേജ് അങ്കണത്തിൽ പൊതു ദർശനത്തിന് വയ്ക്കും. 6.30 ന് പാറാൽ ജുമാ മസ്ജിദിൽ മയ്യിത്ത് നിസ്കാരം. തുടർന്ന് പാറാൽ ഖബർസ്ഥാനിൽ ഖബറടക്കം നടക്കും.