കൊളച്ചേരി :- കമ്പിൽ ആസ്ഥാനമായി പ്രവർത്തിക്കുന്ന ആർട്ട് ലാബ് ഫൈൻ ആർട്സ് അക്കാദമിയുടെ ആഭിമുഖ്യത്തിൽ ക്ലേ മോഡലിങ്ങിൽ ഏകദിന പരിശീലന ക്ലാസ് സംഘടിപ്പിച്ചു. പ്രശസ്ത ചിത്രകാരനും കേരള ഫോക് ലോർ അക്കാദമി ജേതാവുമായ ചിത്രൻ കുഞ്ഞിമംഗലം ക്ലാസ്സ് നയിച്ചു.
രാജേഷ്.പി അദ്ധ്യക്ഷത വഹിച്ചു. കൊളച്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അബ്ദുൾ മജീദ് കെ.പി പങ്കെടുത്തവർക്കുള്ള സർട്ടിഫിക്കറ്റ് വിതരണം ചെയ്തു. ട്രെയ്നറും മോട്ടിവേഷണൽ സ്പീക്കറുമായ നവീന കെ.വി സ്വാഗതം പറഞ്ഞു.