കുറ്റ്യാട്ടൂർ പഞ്ചായത്ത് സർവ്വീസ് സഹകരണ ബേങ്ക് ഓണച്ചന്തയ്ക്ക് തുടക്കമായി


ചട്ടുകപ്പാറ :- കുറ്റ്യാട്ടൂർ പഞ്ചായത്ത് സർവ്വീസ് സഹകരണ ബേങ്ക് ഓണച്ചന്ത പ്രവർത്തനമാരംഭിച്ചു. ചട്ടുകപ്പാറയിൽ ബേങ്ക് പ്രസിഡണ്ട് പി.വി ഗംഗാധരൻ ഉദ്ഘാടനം ചെയ്തു. ഡയരക്ടർ കെ.പ്രീതി, ചീഫ് അക്കൗണ്ടൻ്റ് കെ.നാരായണൻ, മാനേജർ പി.സജിത്ത് കുമാർ എന്നിവർ പങ്കെടുത്തു. ബേങ്ക് സെക്രട്ടറി ആർ.വി രാമകൃഷ്ണൻ സ്വാഗതം പറഞ്ഞു.

ചെക്കിക്കുളം, പാവന്നൂർമൊട്ട എന്നിവിടങ്ങളിലും ഓണച്ചന്ത പ്രവർത്തനമാരംഭിച്ചു. ഞായറാഴ്ച രാവിലെ 9.30 മണി മുതൽ ഓണച്ചന്തകൾ തുറന്ന് പ്രവർത്തിക്കും.




Previous Post Next Post