ഇത്തവണ ആകാശത്ത് ഓണമുണ്ണാം ; പുത്തൻ സൗകര്യമൊരുക്കി എയർ ഇന്ത്യ എക്സ്പ്രസ്


കൊച്ചി :- ആകാശത്ത് ഓണമുണ്ണാം, ഓണാഘോഷത്തിനു സദ്യ വിളമ്പാൻ എയർ ഇന്ത്യ. കേരളത്തിലെ 4 വിമാനത്താവളങ്ങളിൽ നിന്നും മംഗളൂരുവിൽ നിന്നും വിദേശത്തേക്കും തിരിച്ചും യാത്ര ചെയ്യുന്നവർക്കാണ് ഓണസദ്യ ഒരുക്കുന്നത്. സെപ്റ്റം ബർ 6 വരെ യാത്ര ചെയ്യുന്നവർക്കാണ് ഈ അവസരം. വാഴ ഇലയിൽമട്ട അരി ചോറ്, നെയ്യ്, പരിപ്പ്, തോരൻ, എരിശേരി, അവിയൽ, കൂട്ടുകറി, സാമ്പാർ, പുളിയിഞ്ചി, മാങ്ങ അച്ചാർ, ഏത്തക്ക ഉപ്പേരി, ശർക്കര വരട്ടി, പായസം തുടങ്ങിയവയാണ് വിളമ്പുക.

കസവുകര ഡിസൈനിൽ തയാറാക്കിയ പ്രത്യേക പാക്കറ്റുകളിലാണ് ഓണസദ്യ യാത്രക്കാരുടെ കയ്യിലെത്തുന്നത്. 500 രൂപയ്ക്ക് എയർ ഇന്ത്യ എക്സ്പ്രസ് വെബ്സൈറ്റിലും മുൻകൂട്ടി ബുക്ക് ചെയ്യാം. യാത്ര പുറപ്പെടുന്നതിന് 18 മണിക്കൂർ മുൻപു വരെ വെബ്സൈറ്റിലൂടെയും മൊബൈൽ ആപ്പിലൂടെയും ഓണസദ്യ ബുക്ക് ചെയ്യാം. ഓണസദ്യ കൂടാതെ യാത്രക്കാർക്ക് ഇഷ്ടാനുസരണം ബുക്ക് ചെയ്യാവുന്ന ഭക്ഷണ നിരയും എയർഇന്ത്യ എക്സ്പ്രസ് മെനുവിലുണ്ട്. കേരളത്തിന്റെ കലാപാരമ്പര്യ ത്തോടുള്ള ആദരസൂചകമായി കസവു ഡിസൈനിലാണ് എയർ ഇന്ത്യ എക്സ്പ്രസ് പുതിയ ബോയിങ് വി ടി- ബിഎക്സ്എം വിമാനത്തിന്റെ ലിവറി ഡിസൈൻ ചെയ്തിരിക്കുന്നത്.

Previous Post Next Post