പാലക്കാട് :- കേരള സ്കൂൾ ശാസ്ത്രോത്സവം പാലക്കാട് നഗരത്തിൽ തന്നെ നടത്തും. രാഹുൽ മാങ്കൂട്ടത്തിലിനെ ഉദ്ഘാടന ചടങ്ങിൽ അധ്യക്ഷനാക്കുന്നത് ഒഴിവാക്കാൻ പരിപാടി ഷൊർണൂരിലേക്ക് മാറ്റാൻ നീക്കങ്ങൾ നടന്നിരുന്നു. ഷൊർണൂരിൽ അസൗകര്യങ്ങൾ ഉണ്ടെന്ന് സംഘാടക സമിതി യോഗത്തിൽ അഭിപ്രായം വന്നതോടെയാണ് പാലക്കാട് നഗരത്തിലേക്ക് വേദി മാറ്റിയത്.
പാലക്കാട് നഗരത്തിൽ നടത്താനിരുന്ന സംസ്ഥാന ശാസ്ത്രമേളയുടെ വേദി ഷൊർണ്ണൂരിലേക്ക് മാറ്റിയിരുന്നു. സ്ഥലം എംഎല്‍എയെ സംഘാടക സമിതി ചെയർമാനോ കൺവീനറോ ആക്കേണ്ടി വരുമെന്നതിനാലാണ് സർക്കാർ ഇത്തരത്തിലൊരു തീരുമാനമെടുത്തത്. നവംബർ 7 മുതൽ 10 വരെയാണ് സംസ്ഥാന ശാസ്ത്രമേള നടക്കുന്നത്.കുട്ടികൾക്ക് ഇടയിലൂടെ രാഹുൽ പോയാൽ എന്താണ് ഉണ്ടാകുക എന്ന് പറയാൻ പറ്റില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി പറഞ്ഞിരുന്നു.