കുറ്റ്യാട്ടൂർ ഉരുവച്ചാലിൽ യുവതിയെ തീകൊളുത്തി കൊല്ലാൻ ശ്രമം



കുറ്റ്യാട്ടൂർ :- കുറ്റ്യാട്ടൂർ ഉരുവച്ചാലിൽ യുവതിയെ തീകൊളുത്തി കൊല്ലാൻ ശ്രമം. ഉരുവച്ചാൽ സ്വദേശിനി പ്രവീണക്കാണ്  ഗുരുതരമായി പൊള്ളലേറ്റത്. യുവതിയുടെ വീട്ടിലെത്തിയ മട്ടന്നൂർ കുട്ടാവ് സ്വദേശി രാജേഷ് യുവതിക്കു നേരെ തീകൊളുത്തിയ ശേഷം സ്വയം തീകൊളുത്തുകയായിരുന്നു എന്നാണ് പ്രാഥമിക നിഗമനം.

വീട്ടിനുള്ളിൽ വെച്ച് ഇന്ന് ഉച്ചയ്ക്ക് 2 മണിയോടെയായിരുന്നു സംഭവം. ബഹളം കേട്ട് നാട്ടുകാർ യുവതിയുടെ വീട്ടിലേക്ക് ഓടിയെത്തുകയായിരുന്നു. ഇരുവർക്കും ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ട്. യുവതിയുടെ നില കൂടുതൽ ഗുരുതരമാണ്. ഇരുവരെയും പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇരുവരും തമ്മിൽ നേരത്തെ അറിയുന്നവരായിരുന്നു. എന്തുകാരണം കൊണ്ടാണ് ആക്രമണം ഉണ്ടായതെന്ന കാര്യത്തിൽ വ്യക്തതിയില്ല. സംഭവത്തിൽ എസിപി പ്രദീപൻ കണ്ണിപ്പൊയിലിന്റെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 
Previous Post Next Post