കണ്ണാടിപ്പറമ്പ്:- ടാക്കീസ് റോഡിലെ പരേതനായ സി.കരുണാകരൻ നമ്പ്യാരുടെ ഭാര്യ പുല്ലുപ്പി ഹിന്ദു എൽ പി സ്കൂൾ റിട്ടേർഡ് പ്രധാന അധ്യാപിക കെ എൻ പുഷ്പ ലത ടീച്ചർ (73) നിര്യാതയായി.
കെ പി പി എച്ച് എ സംസ്ഥാന വനിത ഫോറം കൺവീനർ,എൻഎസ്എസ് കണ്ണാടിപ്പറമ്പ് കരയോഗം വനിതാ പ്രസിഡന്റ്, കണ്ണാടിപ്പറമ്പ് വ്യാപാര വ്യവസായി ഏകോപന സമിതി സൊസൈറ്റി ഡയറക്ടർ, കേരള സ്റ്റേറ്റ് സർവീസ് എക്സ് സർവീസ്സ് ലീഗ് ചേലേരി യൂണിറ്റ് മഹിളാ വിംഗ് മുൻ പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചു.
മക്കൾ : കെ എൻ സഞ്ജയ്( സ്പെഷ്യൽ ബ്രാഞ്ച് എടക്കാട് പോലീസ് സ്റ്റേഷൻ)കെ എൻ രാജു ( കോർജാൻ യു.പി സ്കൂൾ)കെ എൻ ശ്രീമോൾ (ദുബായ്)
മരുമക്കൾ: ബിജു ഒ വി ( മാനേജർ കാരയാപ്പ് എ എൽപി സ്കൂൾ )രഹന കെ( തിലാനൂർ യുപി സ്കൂൾ) ധന്യ സി പി (മാങ്ങാട് ഈസ്റ്റ് എൽപി സ്കൂൾ )
സഹോദരങ്ങൾ: രമാവതി കെ എൻ, ഭവാനി കെ എൻ, പരേതനായ മോഹൻദാസ് കെ എൻ, കെ എൻ പങ്കജവല്ലി, കെ എൻ കോമളവല്ലി, കെ എൻ രമേഷ് ബാബു
സംസ്ക്കാരം നാളെ( 21-08-25) വ്യാഴാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് പുല്ലുപ്പി സമുദായ ശ്മശാനത്തിൽ നടക്കും