ഓണ വിപണി ലക്ഷ്യമിട്ട് കുടുംബശ്രീ; ഓണക്കനി വിളവെടുപ്പിന് തുടക്കമായി

 


കണ്ണൂർ:-ഓണം വിപണി ലക്ഷ്യമാക്കി കുടുംബശ്രീ ജില്ലാമിഷന്റെ നേതൃത്വത്തില്‍ നടപ്പാക്കുന്ന ഓണക്കനി പദ്ധതിയുടെ വിളവെടുപ്പിന് വിവിധ സി ഡി എസ്സുകളില്‍ തുടക്കമായി. മാലൂര്‍ ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി ഡി എസിന്റെ നേതൃത്വത്തില്‍ നടത്തിയ വിളവെടുപ്പ് പഞ്ചായത്ത് പ്രസിഡന്റ് വി ഹൈമവതി ഉദ്ഘാടനം ചെയ്തു. ഗ്രാമഹരിതകം ജെ എല്‍ ജി കുണ്ടേരിപൊയില്‍ നടത്തിയ പരിപാടിയില്‍ ക്ഷേമകാര്യസ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ കോയിലോടന്‍ രമേശന്‍ അധ്യക്ഷനായി.

ജില്ലയിലെ 5007 ജെഎല്‍ജി ഗ്രൂപ്പുകളിലെ 17,571 മഹിളാ കര്‍ഷകര്‍ 847.24 ഹെക്ടറില്‍ വിവിധ വിളകള്‍ കൃഷി ചെയ്തിട്ടുണ്ട്. 486.3 ഏക്കര്‍ സ്ഥലത്ത് പച്ചക്കറികള്‍, 607.5 എക്കറില്‍ വാഴ, 420 ഏക്കറില്‍ ചേന, 221.5 ഏക്കറില്‍ ചേമ്പ്, 155.8 ഏക്കറില്‍ ഇഞ്ചി, 202.5 ഏക്കറില്‍ പൂവ് എന്നിവയാണ് കൃഷി. സംയോജിത കൃഷി ക്ലസ്റ്ററിന്റെ നേതൃത്വത്തില്‍ അരി, ചിപ്സ്, ന്യൂട്രി ബാറുകള്‍ തുടങ്ങിയ മൂല്യ വര്‍ധന ഉല്‍പ്പന്നങ്ങളും ഇതോടൊപ്പം വിപണിയിലെത്തും.

കുടുംബശ്രീ ജില്ലാ മിഷന്‍ കോ ഓര്‍ഡിനേറ്റര്‍ എം.വി ജയന്‍ പദ്ധതി വിശദീകരണം നടത്തി. പഞ്ചായത്തംഗം ചന്ദ്രമതി പാരയത്ത്, കുടുംബശ്രീ ജില്ലാ മിഷന്‍ അസിസ്റ്റന്റ് കോ ഓര്‍ഡിനേറ്റര്‍ വിജിത്ത്, ജില്ലാ പ്രോഗ്രാം മാനേജര്‍ സൈജു പത്മനാഭന്‍, ബ്ലോക്ക് കോ ഓര്‍ഡിനേറ്റര്‍ സുഷമ, ഗ്രാമ ഹരിതകം ജെ എല്‍ ജി സെക്രട്ടറി അജിനി, പ്രസിഡന്റ് അജിത, കുടുംബശ്രീ സി ഡി എസ് ചെയര്‍പേഴ്സണ്‍ സുമതി കാരിയാടന്‍, ഐ എഫ് സി സീനിയര്‍ സി ആര്‍ പി ധനിഷ ഷനോജ് എന്നിവര്‍ പങ്കെടുത്തു.

Previous Post Next Post