ഓണാവധിക്ക് നാട്ടിലെത്താൻ ഒരു ട്രെയിൻ സർവീസ് കൂടി അനുവദിച്ചു


കണ്ണൂർ :- ഓണാവധിക്ക് നാട്ടിലേക്ക് വരാൻ റെയിൽവേ മലബാറിലേക്ക് ഒരു പ്രത്യേക തീവണ്ടി കൂടി ഓടിക്കുന്നു. മംഗളൂരുവിൽ നിന്ന് പാലക്കാട് വഴി ബെംഗളൂരുവിലേക്കും തിരിച്ചുമാണ് വണ്ടി. ഓഗസ്റ്റ് 31-ന് രാത്രി 11-ന് മംഗളൂരു സെൻട്രലിൽ നിന്ന് (06003) പുറപ്പെടും. ഒന്നിന് ഉച്ചക്ക് 2.30-ന് എസ്എംവിടി ബെംഗളൂരുവിൽ എത്തും.

സെപ്റ്റംബർ ഒന്നിന് വൈകീട്ട് 3.30-ന് ബെംഗളൂരുവിൽ നിന്ന് (06004) പുറപ്പെടും. രണ്ടിന് രാവിലെ 7.15-ന് മംഗളൂരുവിലെത്തും. 14 സ്ലീപ്പർ, മൂന്ന് തേർഡ് എസി, ഒരു സെക്കൻഡ് എസിഅടക്കം 20 കോച്ചുണ്ട്. കാസർഗോഡ്, കാഞ്ഞങ്ങാട്, പയ്യന്നൂർ, കണ്ണൂർ, തലശ്ശേരി, വടകര, കോഴിക്കോട്, തിരൂർ, ഷൊർണൂർ, പാലക്കാട് എന്നിവയാണ് കേരളത്തിലെ സ്റ്റോപ്പുകൾ.

Previous Post Next Post