കമ്പിൽ :-കൊളച്ചേരി പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് കർഷകരെ ആദരിച്ചു. പഞ്ചായത്ത് സമ്മേളനത്തിന്റെ ഭാഗമായി നടന്ന ഉദ്ഘാടന സെഷനിലാണ് കർഷകരെ ആദരിച്ചത്. നെൽകൃഷി രംഗത്തും അല്ലാതെയും പാരമ്പര്യ രീതികളെ ചേർത്ത് വെച്ച് കൊണ്ട് പുതിയ രീതികളിലൂടെ മാതൃകാ കർഷകൻ എന്ന നിലയിൽ പന്ന്യങ്കണ്ടി സ്വദേശി പി.പി.സി മുഹമ്മദ് കുഞ്ഞിയെയും പ്ലസ് വൺ വിദ്യാർത്ഥിയായ ക്ഷീരകർഷകൻ നണിയൂരിലെ ശ്യാം പ്രസാദ് എന്നിവരെയാണ് ആദരിച്ചത്.
സംസ്ഥാന മുസ്ലിം യൂത്ത് ലീഗ് ട്രഷറർ ഇസ്മായിൽ.പി വയനാട് ഉപഹാരം നൽകി. മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് അഡ്വ: അബ്ദുൽ കരീം ചേലേരി, മുസ്ലിം യൂത്ത് ജില്ലാ പ്രസിഡണ്ട് നസീർ നെല്ലൂർ എന്നിവർ മുഖ്യാതിഥികളായി. മുസ്ലിം ലീഗ് പഞ്ചായത്ത് പ്രസിഡണ്ട് എം.അബ്ദുൽ അസീസ്, ജനറൽ സെക്രട്ടറി ആറ്റക്കോയ തങ്ങൾ, യൂത്ത് ലീഗ് പഞ്ചായത്ത് പ്രസിഡണ്ട് മൻസൂർ പാമ്പുരുത്തി, ജനറൽ സെക്രട്ടറി ജാബിർ പാട്ടയം, ട്രഷറർ സി.എം കെ.ജമാൽ, പഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ എൽ.നിസാർ, പഞ്ചായത്ത് അംഗം കെ.പി അബ്ദുൽ സലാം, ഗ്ലോബൽ കെ.എം.സി.സി കൊളച്ചേരി പഞ്ചായത്ത് പ്രസിഡണ്ട് ജമാൽ കമ്പിൽ തുടങ്ങിയവർ പങ്കെടുത്തു.