കുറ്റ്യാട്ടൂർ :- തെങ്ങുകൃഷിയുടെ സാധ്യതകൾ കർഷകരുമായി ചർച്ച ചെയ്യുന്നതിനായി മയ്യിൽ റൈസ് പ്രൊഡ്യൂസേഴ്സ് കമ്പനിയുമായി സഹകരിച്ച് മലയാള മനോരമ നടത്തുന്ന 'കർഷകസദസ്സ്' സെമിനാർ നാളെ ആഗസ്ത് 19 ചൊവ്വാഴ്ച വൈകുന്നേരം 3 മണിക്ക് കുറ്റ്യാട്ടൂർ പഞ്ചായത്ത് സർവീസ് സഹകരണ ബാങ്ക് ഹാളിൽ നടക്കും.
'നാളികേര കൃഷിയിലെ പുതുസാധ്യതകൾ' എന്ന വിഷയത്തിൽ തളിപ്പറമ്പ് കൃഷി വിജ്‌ഞാനകേന്ദ്രം പ്രോഗ്രാം കോ ഓർഡിനേറ്റർ എ.വി മീര മഞ്ജുഷ ക്ലാസ് എടുക്കും. കുറ്റ്യാട്ടൂർ പഞ്ചായത്ത് പ്രസിഡന്റ് പി.പി റെജി ഉദ്ഘാടനം ചെയ്യും. കെ കെ രാമ ചന്ദ്രൻ (ചെയർമാൻ)അധ്യക്ഷത വഹിക്കും. മയ്യിൽ റൈസ് പ്രൊഡ്യൂസേഴ്സ‌് കമ്പനി എംഡി കെ.കെ രാമചന്ദ്രൻ, കുറ്റ്യാട്ടൂർ കൃഷി ഓഫിസർ പി.പി സുരേഷ്ബാബു, കുറ്റ്യാട്ടൂർ പഞ്ചായത്ത് സർവീസ് സഹകരണ ബാങ്ക് സെക്രട്ടറി ആർ.വി രാമകൃഷ്ണൻ എന്നിവർ പങ്കെടുക്കും.