മയ്യിൽ :- തായംപൊയിൽ എ.എൽ.പി സ്കൂളിൽ മുല്ലക്കൊടി സഹകരണ റൂറൽ ബേങ്കുമായി സഹകരിച്ച് നടപ്പാക്കുന്ന കുട്ടികൾക്കൊരു പച്ചക്കറിത്തോട്ടം പദ്ധതിയുടെ നടീൽ ഉദ്ഘാടനം നടന്നു.
ബേങ്ക് പ്രസിഡന്റ് കെ.സി ഹരികൃഷ്ണൻ തൈകൾ നട്ടുകൊണ്ട് ഉദ്ഘാടനം നിർവഹിച്ചു. എം.വി സുമേഷ്, രജീഷ, എ.പി മാധവി, കെ.സോയ, സി.കെ ശ്രീജ, സുജിന, കാവ്യ തുടങ്ങിയവർ നേതൃത്വം നൽകി. പ്രധാനാധ്യാപിക കെ.സിന്ധു സ്വാഗതവും കെ.പി അബ്ദുൾ നാസർ നന്ദിയും പറഞ്ഞു.