ഓൺലൈൻ വാതുവെപ്പ്, ചൂതാട്ട ആപ്പുകൾ തടയണമെന്ന് സുപ്രീംകോടതി ; സംസ്ഥാനങ്ങളോട് മറുപടി തേടി


ന്യൂഡൽഹി :- ഓൺലൈൻ വാതുവെപ്പ് ആപ്പുകളുടെ വളർച്ചയിൽ ആശങ്കയറിയിച്ച് സുപ്രീംകോടതി, ഇതുസംബന്ധിച്ച് സംസ്ഥാനങ്ങളോട് മറുപടി തേടി. ഒട്ടേറെ കുട്ടികളാണ് ഓൺലൈൻ വാതുവെപ്പ്, ചൂതാട്ട ആപ്പുകൾ കാരണം ആത്മഹത്യചെയ്യുന്നതെന്ന് ചൂണ്ടിക്കാട്ടി ഹൈദരാബാദിലെ വ്യവസായി കെ.എ പോൾ നൽകിയ പൊതുതാത്പര്യ ഹർജിയാണ് സുപ്രീംകോടതി പരിഗണിച്ചത്. 

ഇത്തരം ആപ്പുകൾക്ക് പ്രചാരം നൽകുന്ന പരസ്യങ്ങളിൽ നിന്ന് പ്രശസ്ത സിനിമാ, ക്രിക്കറ്റ് താരങ്ങൾ വിട്ടുനിൽക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടു. മഹാദേവ് ആപ്പ് നിരോധിച്ചെങ്കിലും മറ്റ് ഒട്ടേറെ ആപ്പുകൾ ഇപ്പോഴും സജീവമാണെന്ന് ഹർജിക്കാരൻ ചൂണ്ടിക്കാട്ടി. ഹർജി ഓഗസ്റ്റ് 18-ന് പരിഗണിക്കാമെന്ന് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.

Previous Post Next Post