കണ്ണൂര്‍:- റവന്യൂ ജില്ലാ ടി.ടി.ഐ കലോത്സവത്തിൽ യൂണിറ്റി ഐടിഇ മട്ടന്നൂർ 100 പോയിന്റ് നേടി ജേതാക്കളായി. ഗവ. ഐ ടി ഇ മെൻ കണ്ണൂർ, മലനാട് ഐ ടി ഇ എന്നിവ 98 പോയിന്റ് വീതം നേടി രണ്ടാം സ്ഥാനവും, ഡയറ്റ് കണ്ണൂർ, മാതമംഗലം ഗവ. ഐ ടി ഇ എന്നിവ 96 പോയിന്റ് വീതം മൂന്നാം സ്ഥാനവും പങ്കിട്ടു.
രാവിലെ രജിസ്‌ട്രേഷന്‍, മ്യൂസിയം, പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്തു. കലോത്സവങ്ങളെ കേവലം മത്സരവേദികള്‍ മാത്രമായി കാണാതെ അത് വിദ്യാഭ്യാസ സാമൂഹിക ജീവിതത്തില്‍ ഉപയോഗപ്പെടുത്താന്‍ ശ്രമിക്കണമെന്ന് മന്ത്രി പറഞ്ഞു. കണ്ണൂര്‍ ഗവ. ടി.ടി.ഐ (മെന്‍) യില്‍ നടന്ന പരിപാടിയില്‍ കണ്ണൂര്‍ കോര്‍പറേഷന്‍ വാര്‍ഡ് കൗണ്‍സിലര്‍ അഡ്വ. പി.കെ അന്‍വര്‍ അധ്യക്ഷനായി. ഡി ഡി ഇ ഡി ഷൈനി, എസ് എസ് കെ ജില്ലാ പ്രോഗ്രാം കോ ഓര്‍ഡിനേറ്റര്‍ ഇ സി വിനോദ്, ഡി ഇ ഒ വി ദീപ, ഡയറ്റ് പ്രിന്‍സിപ്പല്‍ ഡോ. കെ വിനോദ് കുമാര്‍, ഗവ. ടി.ടി.ഐ പ്രിന്‍സിപ്പല്‍ കെ.വി അഞ്ജന, ചക്കരക്കല്‍ മലബാര്‍ ഐ ടി ഇ ശ്രീജ ടീച്ചര്‍, ശിഹാബുദ്ദീന്‍, അധ്യാപക സംഘടനാ പ്രതിനിധികളായ കെ ബാലചന്ദ്രന്‍, വി രാധാകൃഷ്ണന്‍, മുഹ്സീന്‍ ഇരിക്കൂര്‍, മുഹമ്മദ് ബഷീര്‍, ദേവേശന്‍ ചത്തോത്ത് എന്നിവര്‍ പങ്കെടുത്തു.
സമാപന സമ്മേളനം കോർപ്പറേഷൻ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സുരേഷ് ബാബു എളയാവൂർ ഉദ്ഘാടനം ചെയ്തു. വിജയികൾക്കുള്ള സമ്മാനദാനവും അദ്ദേഹം നിർവഹിച്ചു. ഡയറ്റ് പ്രിൻസിപ്പൽ ഡോ. കെ വിനോദ് കുമാർ അധ്യക്ഷനായി.
എസ് എസ് കെ ജില്ലാ പ്രോഗ്രാം ഓഫീസർ ഡോ. രാജേഷ് കടന്നപ്പള്ളി, എഇഒ ഇബ്രാഹിം രയരോത്ത്, ഡോ. എസ് കെ ജയദേവൻ എന്നിവർ സംസാരിച്ചു.
ലളിതഗാനം, സംഘഗാനം, പദ്യം ചൊല്ലല്‍, പ്രസംഗം, പ്രഭാഷണം, മാപ്പിളപ്പാട്ട്, മോണോ ആക്ട്, കവിയരങ്ങ് എന്നീ മത്സരങ്ങള്‍ അരങ്ങേറി. രചനാ മത്സരങ്ങള്‍ കഴിഞ്ഞ ആഴ്ചയില്‍ സംഘടിപ്പിച്ചിരുന്നു. ജില്ലയിലെ 11 ടി ടി ഐകളില്‍ നിന്നായി 198 വിദ്യാര്‍ഥികളും 35 അധ്യാപകരും പരിപാടിയില്‍ പങ്കെടുത്തു.