കമ്പിൽ :- സിറാജ് ദിനപത്രം സ്കൂളുകകളിൽ നടപ്പിലാക്കുന്ന അക്ഷരദീപം പദ്ധതി പാട്ടയം എൽ പി സ്കൂളിൽ ആരംഭിച്ചു. കേരള മുസ്ലിം ജമാഅത്ത് പാട്ടയം യൂണിറ്റ് വൈസ്പ്രസിഡന്റ് ടി.കെ മുഹമ്മദ് സ്കൂൾ വിദ്യാർത്ഥി ഹംദ മുസമ്മിലിന് പത്രം നൽകിക്കൊണ്ട് ഉദ്ഘാടനം നിർവഹിച്ചു. സിറാജ് ജില്ലാ ഫീൽഡ് ഓഫീസർ അശ്രഫ് ചേലേരി പദ്ധതി വിശദീകരിച്ചു.
എസ് വൈ എസ് നാറാത്ത് സാന്ത്വനം വർക്കിംഗ് പ്രസിഡന്റ് ശമീർ പാട്ടയം അദ്ധ്യക്ഷത വഹിച്ചു പ്രധാനധ്യാപിക പി.സിതാര, കെ.അനീഷ, ബി.പി സുബൈത്ത്, സിബി, വൈശാഖ്, സ്റ്റാഫ് സെക്രട്ടറി സി.കെ മായ എന്നിവർ സംസാരിച്ചു. കേരള മുസ്ലിം ജമാഅത്ത് മുൻ ജനറൽ സെക്ടറി മർഹും എൽ.അബ്ദു റസ്സാഖ് മാസ്റ്ററുടെ പേരിൽ മക്കളാണ് പത്രം സ്പോൺസർ ചെയ്തത്.