മയ്യിൽ:-കുറ്റ്യാട്ടൂർ ഉരുവച്ചാലിൽ വീട്ടിൽ അതിക്രമിച്ചെത്തിയ യുവാവ് പെട്രൊളൊഴിച്ച് യുവതിയെ തീ കൊളുത്തിയ സംഭവം റിപ്പോർട്ട് ചെയ്യുന്നതിനിടെ മാധ്യമ പ്രവർത്തകനെ ജനമധ്യത്തിൽ ഉന്നത പോലീസ് ഉദ്യോഗസ്ഥൻ അപകീർത്തിപ്പെടുത്തിയതിൽ പ്രതിഷേധിച്ചു. മാധ്യമ പ്രവർത്തകൻ സജീവ് അരിയേരിയെ അപകീർത്തിപ്പെടുത്തിയതിൽ മയ്യിൽ പ്രസ് ഫോറം പ്രതിഷേധ യോഗം നടത്തി. അഡ്വ. സി. ഒ. ഹരീഷ് അധ്യക്ഷത വഹിച്ചു. അഡ്വ.കെ. പ്രിയേഷ് , എം.കെ.ഹരിദാസൻ,സന്ദീപ് കണ്ണാടിപ്പറമ്പ്, കെ.പി മഹമൂദ് തുടങ്ങിയവർ സംസാരിച്ചു
