പരിയാരത്ത് എട്ടാം ക്ലാസ് വിദ്യാർത്ഥിയെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി
പരിയാരം :- പരിയാരത്ത് എട്ടാം ക്ലാസ് വിദ്യാർത്ഥി ജീവനൊടുക്കിയത് പരീക്ഷയിൽ മാർക്ക് കുറഞ്ഞതിലെ മനോവിഷമം കാരണമെന്ന് പൊലീസ്. ഞായറാഴ്ച്ച വൈകീട്ടാണ് പിലാത്തറ മേരിമാത സ്ക്കൂളിലെ എട്ടാംക്ലാസ് വിദ്യാർത്ഥി അജുൽരാജിനെ വീട്ടിലെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. പന്ത്രണ്ടുകാരനായ അജുൽരാജ് പിലാത്തറ സ്വദേശി രാജേഷിന്റയും വിജിനയുടെയും മകനാണ്. മാർക്ക് കുറഞ്ഞതിൽ കുട്ടി വീട്ടിൽ അസ്വസ്ഥത പ്രകടിപ്പിച്ചിരുന്നു. സംഭവത്തിൽ പരിയാരം പൊലിസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.