കണ്ണാടിപ്പറമ്പ് :- കണ്ണാടിപ്പറമ്പ് ശ്രീധർമ്മശാസ്താ ക്ഷേത്രത്തിൽ രാമായണ മാസത്തോടനുബന്ധിച്ച് പുഴാതി ശ്രീസോമേശ്വരി ക്ഷേത്രം മാതൃസമിതിയുടെ നാമസങ്കീർത്തനവും തുടർന്ന് ജില്ലാതല രാമായണ പ്രശ്നോത്തരിയും നടത്തി.
രാമായണ പ്രശ്നോത്തരിയിൽ ഒന്നാംസ്ഥാനം എൻ.എം ശാന്തകുമാരി ഈശാനമംഗലം, രണ്ടാം സ്ഥാനം എം.ബി പ്രിയേഷ് കടന്നപ്പള്ളി, മൂന്നാം സ്ഥാനം കെ.കെ അഭിരാം പുല്ലൂപ്പി എന്നിവർ കരസ്ഥമാക്കി. പി.സി ദിനേശൻ, കെ.പി ഗോപലൻ എന്നിവർ പ്രശ്നോത്തരിക്ക് നേതൃത്വം നൽകി.ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നും നിരവധി പേർ മത്സരത്തിൽ പങ്കെടുത്തു.
ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫീസർ എം.മഹേഷിന്റെ അധ്യക്ഷതയിൽ നടന്ന സമ്മാനദാനചടങ്ങിൽ ട്രസ്റ്റി ബോർഡ് മെമ്പർ എ.വി നാരായണൻ, കെ.എം സജീവൻ, എ.വി ഗോവിന്ദൻ, എൻ.വി ലതീഷ് എന്നിവർ സംസാരിച്ചു.

