കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കമ്പിൽ യൂണിറ്റ് ദേശീയ വ്യാപാരി ദിനം ആചരിച്ചു


കമ്പിൽ :- കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കമ്പിൽ യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ വ്യാപാരി ദിനം ആചരിച്ചു. പ്രസിഡണ്ട് അബ്ദുള്ള നാറാത്ത് പതാക ഉയർത്തി .

നമ്മുടെ നാട്ടിലെ ചെറുകിട കച്ചവട സ്ഥാപനങ്ങൾ, ഉൽപാദകർ, തുടങ്ങിയവയെ നിലനിർത്തൽ നാടിന്റെ നന്മക്ക് അനിവാര്യമാണ്. അതിലൂടെ മാത്രമാണ് സാധാരണക്കാരുടെ ക്രയശേഷി വളരുകയുള്ളൂ, മാളുകളും, കുത്തക ബ്രാൻഡുകളും നമ്മെ കൊള്ളയടിച്ച് സമ്പത്തിനെ കേന്ദ്രീകൃതമാക്കുകയാണ്. നാട്ടിൽ നടക്കുന്ന രാഷ്ട്രീയ,മത, സാമൂഹ്യ, സാംസ്കാരിക, ജീവകാരുണ്യ പ്രവർത്തനങ്ങളിൽ വലിയ പങ്ക് വഹിക്കുന്നതും നമ്മുടെ നാട്ടിലെ ചെറുകിടക്കാരാണ്, അതിനെ നാം നിലനിർത്തുകയും സംരക്ഷിക്കുകയും ചെയ്യണമെന്ന സന്ദേശം കൈമാറി.

ജനറൽ സെക്രട്ടറി ഇ.പി ബാലകൃഷ്ണൻ സ്വാഗതവും ട്രഷറർ മുഹമ്മദ് കുട്ടി തങ്ങൾ നന്ദിയും പറഞ്ഞു. മധുര വിതരണം നടത്തി. ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് ഫണ്ട് സ്വരൂപിക്കാൻ സെപ്റ്റംബർ ഒന്നാം തീയതി കാരുണ്യ പദ്ധതി തുടങ്ങാൻ തീരുമാനിച്ചു.

Previous Post Next Post