തളിപ്പറമ്പ്:-ജനജീവിതം ദുരിതപൂർണമാക്കുന്ന അനിയന്ത്രിതമായ വിലക്കയറ്റം നേരിടാൻ സർക്കാർ അടിയന്തിര ഇടപെടൽ നടത്തണമെന്ന് തളിപ്പറമ്പിൽ ചേർന്ന വെൽഫെയർ പാർട്ടി തളിപ്പറമ്പ് മണ്ഡലം നേതൃസംഗമം സർക്കാരിനോട് ആവശ്യപ്പെട്ടു. വിലക്കയറ്റം നിയന്ത്രണ വിധേയമാക്കാൻ ത്വരിത നടപടി ഉണ്ടായില്ലെങ്കിൽ ഓണം ആഘോഷിക്കാൻ ജനങ്ങൾ പ്രയാസപ്പെടുമെന്ന് സംഗമം ഉദ്ഘാടനം ചെയ്ത് കൊണ്ട് വെൽഫെയർ പാർട്ടി ജില്ലാ സെക്രട്ടറി മുഹമ്മദ് ഇമ്തിയാസ് പറഞ്ഞു.
വെൽഫെയർ പാർട്ടി തളിപ്പറമ്പ് മണ്ഡലം പ്രസിഡന്റ് നൗഷാദ് ചേലേരി അധ്യക്ഷത വഹിച്ചു. അഷ്‌റഫ് പുഷ്പഗിരി, ഗിരീഷ് പരിയാരം, ബിജോയ് കെ വി,സാഹിദ തിരുവട്ടൂർ, ജലാൽ ഖാൻ കുറുമാത്തൂർ, ഇക്ബാൽ കാര്യാമ്പലം എന്നിവർ സംസാരിച്ചു."തദ്ദേശ തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾ "എന്ന വിഷയത്തിൽ ഖാലിദ് അമ്മാനപ്പാറ പ്രഭാഷണം നടത്തി.ഹാരിസ് ടി എം സ്വാഗതവും അബ്ദുസ്സമദ് നന്ദിയും പറഞ്ഞു..