മയ്യിൽ ഗ്രാമപഞ്ചായത്ത് ജൈവ വൈവിധ്യ സംരക്ഷണ രജിസ്റ്റർ ശില്പശാല നാളെ


മയ്യിൽ :- മയ്യിൽ ഗ്രാമപഞ്ചായത്ത് സംസ്ഥാന ജൈവവൈവിധ്യ ബോർഡിന്റെ ജൈവ വൈവിധ്യ സംരക്ഷണ രജിസ്റ്റർ ശില്പശാല നാളെ ആഗസ്റ്റ് 20 ബുധനാഴ്ച രാവിലെ 10 മണി മുതൽ പഞ്ചായത്ത് ഹാളിൽ നടക്കും. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് എ.ടി രാമചന്ദ്രന്റെ അധ്യക്ഷതയിൽ പഞ്ചായത്ത് പ്രസിഡണ്ട് എം.വി അജിത ഉദ്ഘാടനം ചെയ്യും.

 രാവിലെ 10 30 ന് സുഹദ.എ പദ്ധതി വിശദീകരണം നടത്തും. തുടർന്ന് ചർച്ച. 12 30 ന് ശില്പശാല ഡോ.രമേശൻ കടൂർ നയിക്കും. 2.30 ന് ക്രോഡീകരണവും തുടർപരിപാടിയും യു.ജനാർദ്ദനൻ വേളം നേതൃത്വം നൽകും

Previous Post Next Post