കണ്ണപുരം സ്ഫോടനക്കേസ് മുഖ്യപ്രതി പിടിയിൽ


കണ്ണപുരം :- കണ്ണപുരം സ്ഫോടന കേസിലെ മുഖ്യപ്രതി പിടിയിൽ. സ്ഫോടനം നടന്ന വീട് വാടകയ്ക്ക് എടുത്ത ചാലാട് സ്വദേശി അനൂപ് മാലിക്കാണ് അറസ്റ്റിലായത്. കണ്ണപുരം പൊലീസ് കാഞ്ഞങ്ങാട് വച്ചാണ് പ്രതിയെ പിടികൂടിയത്. അനൂപ് മാലിക്കിന് എതിരെ സ്ഫോടക വസ്‌തു നിയമ പ്രകാരമാണ് കേസെടുത്തത്. ചാലാട് സ്വദേശി മുഹമ്മദ് അഷാമാണ് ഇന്ന് പുലർച്ചെ രണ്ടോടെയുണ്ടായ സ്ഫോടനത്തിൽ മരിച്ചത്. 

അനൂപ് മാലിക്കിന്റെ ബന്ധുവാണ് മരിച്ച മുഹമ്മദ് അഷാം. ഗുണ്ട് പോലെയുള്ള സ്ഫോടക വസ്തുക്കളാണ് സഫോടനം നടന്ന വീട്ടിൽ നിർമിച്ചിരുന്നത്. ഇത്തരം വസ്‌തുക്കളുടെ നിർമാണത്തിന് ലൈസൻസ് ഉണ്ടായിരുന്നില്ല. 2016-ലെ പൊടിക്കുണ്ട് സ്ഫോടന കേസിലെ മുഖ്യപ്രതിയാണ് അനൂപ് മാലിക്. അന്ന് 57 വീടുകൾക്കാണ് സ്ഫോടനത്തിൽ നാശനഷ്ടം ഉണ്ടായത്. സ്ഫോടക വസ്‌തുക്കൾ നിയമ വിരുദ്ധമായി കൈകാര്യം ചെയ്‌തതിന് ഇയാൾക്ക് എതിരെ നേരത്തെ ഏഴ് കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.

Previous Post Next Post