മയ്യിൽ യുവജന വായനശാല & ഗ്രന്ഥാലയം സംഘടിപ്പിക്കുന്ന ഓണാഘോഷം സപ്തംബർ 4, 6 തീയ്യതികളിൽ


മയ്യിൽ :- മയ്യിൽ യുവജന വായനശാല & ഗ്രന്ഥാലയം സംഘടിപ്പിക്കുന്ന ഓണാഘോഷം സപ്തംബർ 4, 6 തീയ്യതികളിൽ വായനശാലയിൽ വെച്ച് നടക്കും. സെപ്റ്റംബർ 4 വ്യാഴാഴ്ച രാവിലെ 9 മണി മുതൽ മൊബൈൽ ഫോട്ടോഗ്രാഫി, കാരംസ് എന്നിവ നടക്കും. വിവിധ കലാപരിപാടികളും അരങ്ങേറും. 

സെപ്റ്റംബർ 6 ശനിയാഴ്ച രാവിലെ 10 മണി മുതൽ വിവിധ കലാകായിക പരിപാടികൾ അരങ്ങേറും. വനിതാവേദി അവതരിപ്പിക്കുന്ന തിരുവാതിര, കമ്പവലി മത്സരം എന്നിവ നടക്കും. ഡോ.ജുനൈദ് എസ്.പി സമാനദാനം നിർവഹിക്കും.

Previous Post Next Post