ശക്തമായ കാറ്റിലും മഴയിലും നണിയൂർ നമ്പ്രത്ത് വീട് തകർന്നു


മയ്യിൽ :- ശക്തമായ കാറ്റിലും മഴയിലും നണിയൂർ നമ്പ്രത്ത് വീട് തകർന്നു. പി.വി ബാലകൃഷ്ണൻ്റെ വീടാണ് ഇടിഞ്ഞുവീണത്. വെള്ളിയാഴ്ച വൈകിട്ട് 4 മണിയോടെയാണ് അപകടം. സംഭവം സമയം വീട്ടിൽ ബാലകൃഷ്ണനനും ഭാര്യ സതിയുമാണ് ഉണ്ടായിരുന്നത്. 

മേൽക്കൂര വീഴുന്ന ശബ്ദം കേട്ട് ഇരുവരും ഓടിമാറിയതിനാൽ വൻ അപകടം ഒഴിവായി. ഓടിമാറുന്നതിനിടെ സതിക്ക് വീണ് പരിക്കേറ്റു. ഓടിട്ട വീടിന്റെ മേൽക്കൂര പൂർണമായും നിലം പതിച്ചു. വീടിന്റെ മുൻവശം മുറ്റത്തേക്കും പതിച്ചിട്ടുണ്ട്.





Previous Post Next Post