PTH കൊളച്ചേരി മേഖല പ്രവാസി സംഗമവും വളണ്ടിയർ മീറ്റും സംഘടിപ്പിച്ചു


പന്ന്യങ്കണ്ടി :- മൂന്നാം വാർഷികം ആഘോഷിക്കുന്ന പി ടി എച്ച് കൊളച്ചേരി മേഖലയുടെ നേതൃത്വത്തിൽ പ്രവാസി സംഗമവും വളണ്ടിയേസ് മീറ്റും സംഘടിപ്പിച്ചു. PTH കൊളച്ചേരി മേഖലാ പ്രസിഡണ്ട് മുസ്തഫ കോടിപ്പോയിലിന്റെ അധ്യക്ഷതയിൽ മുസ് ലിം ലീഗ് തളിപ്പറമ്പ് നിയോജക മണ്ഡലം ട്രഷറർ ടി വി ഹസൈനാർ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. പി ടി എച്ച് ഖത്തർ ചാപ്റ്റർ പ്രസിഡണ്ട് ദാവൂദ് തണ്ടപ്പുറം പ്രഭാഷണം നടത്തി. 

റിയാദ് കെ എം സി സി കണ്ണൂർ ജില്ലാ ജനറൽ സെക്രട്ടറി പി ടി പി മുക്താർ പന്ന്യങ്കണ്ടി, അബൂദാബി കെ എം സി സി കണ്ണൂർ ജില്ലാ വൈസ് പ്രസിഡണ്ട് മുഹമ്മദ്‌ കൊളച്ചേരി,പി ടി എച്ച് ഖത്തർ ചാപ്റ്റർ സെക്രട്ടറി കെ എം പി ഷംസീർ, കൊളച്ചേരി പഞ്ചായത്ത് ഗ്ലോബൽ കെ എം സി സി കോ- ഓർഡിനേറ്റർ ജുനൈദ് നൂഞ്ഞേരി, മുസ് ലിം ലീഗ് കൊളച്ചേരി പഞ്ചായത്ത് പ്രസിഡണ്ട് എം അബ്ദുൽ അസീസ്, മുസ് ലിം ലീഗ് മയ്യിൽ പഞ്ചായത്ത് പ്രസിഡണ്ട് എം കെ കുഞ്ഞഹമ്മദ് കുട്ടി, മുസ് ലിം ലീഗ് കുറ്റ്യാട്ടൂർ പഞ്ചായത്ത് പ്രസിഡണ്ട് എ അബ്ദുൽ ഖാദർ മൗലവി, മയ്യിൽ ഗ്രാമപഞ്ചായത്ത് മെമ്പർ കാദർ കാലടി, പി ടി എച്ച് കൊളച്ചേരി മേഖല വൈസ് പ്രസിഡണ്ട് താജുദ്ദീൻ മയ്യിൽ, നാസർ ഹാജി കമ്പിൽ, റൗഫ് എരിഞ്ഞികടവ്, അഫ് ലഹ ചേലേരി, കെ പി യൂസുഫ്, ജുവൈരിയ കുറ്റ്യാട്ടൂർ, അബ്ദുറഹ്മാൻ കയറളം, യഹ്‌യ തണ്ടപ്പുറം, ആസാദ് നൂഞ്ഞേരി സംസാരിച്ചു. പി ടി എച്ച് മേഖല സെക്രട്ടറി മൻസൂർ പാമ്പുരുത്തി സ്വാഗതവും മുസ്തഫ കമ്പിൽ നന്ദിയും പറഞ്ഞു

Previous Post Next Post