ചില റൂട്ടുകളിലേക്കുള്ള വിമാന സർവീസുകൾ നിർത്തിവെക്കുന്നതായി എയർ ഇന്ത്യ
ദില്ലി :- ചില റൂട്ടുകളിലേക്കുള്ള വിമാന സർവീസുകൾ നിർത്തിവെക്കുന്നതായി എയർ ഇന്ത്യ. സെപ്റ്റംബർ ഒന്നു മുതൽ ദില്ലിക്കും വാഷിംഗ്ടൺ ഡിസിക്കും ഇടയിലുള്ള സർവീസുകളാണ് നിർത്തുന്നത്. പ്രവർത്തന കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് തീരുമാനം. വിശ്വാസതയും സമഗ്രതയും ഉറപ്പാക്കുന്നതിനായാണ് ഇത്തരമൊരു തീരുമാനമെന്ന് എയർ ഇന്ത്യ വ്യക്തമാക്കി.