കമ്പിൽ : - സംഘമിത്ര കലാസാംസ്കാരിക കേന്ദ്രം, വായനശാല & ഗ്രന്ഥാലയത്തിൻ്റെ നേതൃത്വത്തിൽ ഫോക് ലോർ ദിനാഘോഷം സംഘടിപ്പിച്ചു. ഫോക്ലോർ അക്കാദമി സെക്രട്ടറി എ.വി അജയകുമാർ ഉദ്ഘാടനം ചെയ്തു. എ.കൃഷ്ണൻ അധ്യക്ഷത വഹിച്ചു.
റംഷി പട്ടുവം, കെ.കെ മാധവി, പി.വി ശ്രീധരൻ, വിപിൻ പെരുവണ്ണാൻ, മഹേഷ് പണിക്കർ എന്നിവർക്ക് ഉപഹാരം നൽകി. തമിഴ്നാട് യൂണിവേഴ്സിറ്റിയിൽ നിന്ന് MSC സൈക്കോളജിയിൽ ഉന്നത വിജയം നേടിയ റിൻഷ.കെ, മെഡിക്കൽ എൻട്രൻസിൽ റാങ്ക് ജേതാവ് മുഹമ്മദ് ജംസിർ പി എന്നിവരെ അനുമോദിച്ചു. ശ്രീധരൻ സംഘമിത്ര ജേതാക്കളെ പരിചയപെടുത്തി. എം.വി ബാലകൃഷ്ണൻ പെരുമലയൻ, ജിജു ഒറപ്പടി സംസാരിച്ചു. എം.പി രാമകൃഷ്ണൻ സ്വാഗതവും പി.സന്തോഷ് നന്ദിയും പറഞ്ഞു. തുടർന്ന് നാടൻ പാട്ട് അരങ്ങേറി.