തിരുവനന്തപുരം :- സ്വകാര്യ ട്യൂഷൻ സെൻ്ററുകളിൽ പഠിപ്പിക്കുന്ന സർക്കാർ, എയ്ഡഡ് സ്കൂൾ അധ്യാപകർക്കും ജീവനക്കാർക്കുമെതിരെ കർശനനടപടിയെടുക്കാൻ പൊതുവിദ്യാഭ്യാസ വകുപ്പ്. ഇതുസംബന്ധിച്ചു വകുപ്പിൽ ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിൽ പൊതുവിദ്യാഭ്യാസ ഡയറക്ടറുടേതാണു നിർദേശം.
അന്വേഷണം നടത്തി ഇത്തരക്കാർക്കെതിരെ നിയമനാധികാരി നടപടിയെടുക്കണമെന്നാണു നിർദേശം. ഉചിതമായ നടപടി സ്വീകരിക്കാത്ത നിയമനാധികാരിക്കെതിരെയും നടപടിയെടുക്കുമെന്ന് സർക്കുലറിൽ പറയുന്നു.