തൈലവളപ്പ് ഫാമിലി വാട്സ് ആപ്പ് ഗ്രൂപ്പ് ദേശഭക്തിഗാന മത്സരം സംഘടിപ്പിച്ചു

 


മയ്യിൽ:-രാജ്യത്തിന്റെ 79 ആം സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് തൈലവളപ്പ് ഫാമിലി വാട്സ് ആപ്പ് ഗ്രൂപ്പ് സ്കൂൾ തല ഓൺലൈൻ ദേശഭക്തിഗാന മത്സരം സംഘടിപ്പിച്ചു.ഏഴ് സ്കൂളുകളിലെ 10 ടീമുകളിലായി അമ്പതോളം വിദ്യാർഥികൾ പങ്കെടുത്തു.

എൽ പി വിഭാഗത്തിൽ ഗവ:എൽ പി സ്കൂൾ പളളിപ്പറമ്പ ഒന്നാം സ്ഥാനവും, ഹിദായത്തു സ്വിബിയാൻ ഇംഗ്ലീഷ് മീഡിയം സ്കൂൾ പള്ളിപ്പറമ്പ രണ്ടാം സ്ഥാനവും നേടി.യു പി വിഭാഗത്തിൽ മുല്ലക്കൊടി എ യു പി സ്കൂൾ ഒന്നാം സ്ഥാനവും പെരുമാച്ചേരി എ യു പി സ്കൂൾ രണ്ടാം സ്ഥാനവും കരസ്ഥമാക്കി.

ഫലപ്രഖ്യാപന ചടങ്ങ് ചെറുപഴശ്ശി വാർഡ് മെമ്പർ അബ്ദുൽ ഖാദർ കാലടി ഉദ്ഘാടനം ചെയ്തു.വിധികർത്താവും കൂടാളി ഹയർ സെക്കന്ററി സ്കൂൾ ഡെ. ഹെഡ് മാസ്റ്ററുമായ റഫീഖലി മാസ്റ്റർ ഫലപ്രഖ്യാപനം നടത്തി.

പെരുമാച്ചേരി എ യു പി സ്കൂൾ റിട്ട. എച്ച് എം. പി വി റീത ടീച്ചർ, എം കെ കുഞ്ഞഹമ്മദ് കുട്ടി, ടി വി അബ്ദുൽ ഗഫൂർ ഹാജി, വി കെ സഅദ്, വിവിധ സ്കൂളുകളെ പ്രതി നിതീകരിച്ച് കനകമണി ടീച്ചർ (പെരുമാച്ചേരി എ യു പി സ്കൂൾ), ശ്രീനിവാസൻ മാസ്റ്റർ (കൊളച്ചേരി എ എൽ പി സ്കൂൾ ), പ്രേമജ ടീച്ചർ (ചെറുപഴശ്ശി വെസ്റ്റ് എ എൽ പി സ്കൂൾ ), മുനീർ മാസ്റ്റർ മാണിയൂർ (ഗവ: എൽ പി സ്കൂൾ പള്ളിപ്പറമ്പ), സജിന ടീച്ചർ (രാധാകൃഷ്ണ എ യു പി സ്കൂൾ ചെക്കിക്കുളം), ബിന്ദു ടീച്ചർ (ഹിദായത്തു സ്വിബിയാൻ - പള്ളിപ്പറമ്പ്), സുഹൈൽ മാസ്റ്റർ (മുല്ലക്കൊടി എ യു പി സ്കൂൾ) എന്നിവർ ആശംസ നേർന്നു.പ്രോഗ്രാം ചീഫ് കോഡിനേറ്റർ ശംസുദ്ദീൻ തൈലവളപ്പ് സ്വാഗതവും നിഹാൽ എ പി നന്ദിയും പറഞ്ഞു.





Previous Post Next Post