നാറാത്ത് ഗ്രാമപഞ്ചായത്ത് കുടുംബശ്രീ CDS ന്റെയും കൃഷിഭവന്റെയും നേതൃത്വത്തിൽ നടത്തിയ ചെണ്ടുമല്ലി കൃഷി വിളവെടുത്തു


നാറാത്ത് :- നാറാത്ത് ഗ്രാമപഞ്ചായത്ത് 2025-26 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിക്കൊണ്ട് കുടുംബശ്രീ CDS ന്റെയും കൃഷിഭവന്റെയും സംയുക്താഭിമുഖ്യത്തിൽ നടത്തിയ ഓണക്കനി നിറപ്പൊലിമ വിളവെടുപ്പ് ഉദ്ഘാടനം നടന്നു. കെ.വി സുമേഷ് എം എൽ എ ഉദ്ഘാടനം നിർവ്വഹിച്ചു. പഞ്ചായത്ത് പ്രസിഡണ്ട് കെ.രമേശൻ അധ്യക്ഷനായി. 

ഒന്നാം വാർഡ് കമ്പിൽ തെരു ഹരിത ജെ എൽ ജി ഗ്രൂപ്പിന്റെയും മൂന്നാം വാർഡ് കൃഷ്ണ തുളസി ജെ എൽ ജി ഗ്രൂപ്പിന്റെയും കൃഷിയുടെ വിളവെടുപ്പാണ് നടന്നത്. കൃഷി ഓഫീസർ സ്വാഗതം പറഞ്ഞു. വൈസ് പ്രസിഡണ്ട് ശ്യാമള.കെ ക്ഷേമകാര്യ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർ പേഴ്സൺ ഗിരിജ.വി, ശരത് മെമ്പർ സി ഡി എസ് ചെയർ പേഴ്സൺ ഷീജ.കെ, അഗ്രി സി ആർ പി വത്സല, സിഡിഎസ് മെമ്പർ സരള, ജെ.എൽ ജി അംഗങ്ങളും നാട്ടുകാരും പങ്കെടുത്തു. 




Previous Post Next Post