KRSMA വിജയോത്സവം സംഘടിപ്പിച്ചു


ഇരിട്ടി :- കേരളത്തിലെ സർക്കാർ അംഗീകൃത സ്കൂളുകളുടെ കൂട്ടായ്മയായ കേരള റെകഗ് നൈസ്ഡ് സ്കൂൾ മാനേജ്മെന്റ് അസോസിയേഷൻ (കെ ആർ എസ് എം എ) കണ്ണൂർ ജില്ലാ കമ്മിറ്റി ഇരിട്ടി സെന്റ് ജോൺസ് ബാപ്റ്റിസ്റ്റ് ഇംഗ്ലീഷ് സ്കൂൾ വെച്ച് ജില്ലയിലെ SSLC 100% വിജയം നേടിയ സ്കൂളുകളെയും എൽ എസ് എസ് യു എസ് എസ് വിജയികളെയും ആദരിച്ചു. 

പായം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് അഡ്വ: വിനോദ് കുമാർ ഉദ്ഘാടനം ചെയ്തു. കെ ആർ എസ് എം എ സംസ്ഥാന പ്രസിഡൻ്റ് രാഘവ ചേരാൾ മുഖ്യ പ്രഭാഷണം നടത്തി. പഞ്ചായത്ത് മെമ്പർ കുഞ്ഞു കുഞ്ഞ്, കെ ആർ എസ് എം എ ജില്ലാ പ്രസിഡൻ്റ് കെ എൻ മുസ്തഫ, ജനറൽ സെക്രട്ടറി വിജയൻ മാസ്റ്റർ, ട്രഷറർ ആൻസി ടോം, സംസ്ഥാന വൈസ് പ്രസിഡൻ്റ് നജീബ് മുട്ടം വർക്കിംഗ് പ്രസിഡണ്ട് എ കെ അബ്ദുൽ ബാഖി, വർക്കിംഗ് സെക്രട്ടറി ഡോ. താജുദ്ദീൻ വാഫി, സിസ്റ്റർ ആനി പെരുനിലം തുടങ്ങിയവർ സംസാരിച്ചു. സ്കൂളുകളിലെ ഐ ടി അധ്യാപകർക്കായി നടത്തിയ എ ഐ റോബോട്ടിക് ക്ലാസ്സിന് ട്രെയിനർ രജനീഷ് കോഴിക്കോട് നേതൃത്വം നൽകി.

Previous Post Next Post