കമ്പിൽ ടാക്കീസ് റോഡിലെ വോൾട്ടേജ് ക്ഷാമം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാർ KSEB ക്ക്‌ പരാതി നൽകി


കമ്പിൽ :- കമ്പിൽ ടാക്കീസ് റോഡിൽ അച്ചൂസ് കോർണർ മുതൽ എ.പ്രമോദിന്റെ വീട് വരെയുള്ള ഭാഗങ്ങളിലെ വോൾട്ടേജ് ക്ഷാമം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് വാർഡ് 19 കൂട്ടായ്മയുടെ നേതൃത്വത്തിൽ ഒപ്പുശേഖരണം നടത്തിക്കൊണ്ട് കെഎസ്ഇബി ഓഫീസിൽ നൽകി. 

ഈ പ്രദേശത്തെ ജനങ്ങൾ വോൾട്ടേജ് ക്ഷാമംകൊണ്ട് ബുദ്ധിമുട്ടുന്ന സ്ഥിതിയിലാണുള്ളത്. അധികൃതർ ഇടപെട്ട് എത്രയും പെട്ടെന്ന് പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Previous Post Next Post