പള്ളിപ്പറമ്പ് :- പള്ളിപ്പറമ്പ് ജയ്ഹിന്ദ് ചാരിറ്റി സെന്റർ, നിടുവാട്ട് ആഫിയ ക്ലിനിക്ക് എന്നിവ സംയുക്തമായി സംഘടിപ്പിക്കുന്ന സൗജന്യ അസ്ഥി ബലക്ഷയ - ആസ്ത്‌മ അലർജി രോഗനിർണയ ക്യാമ്പ് സെപ്റ്റംബർ 13 ശനിയാഴ്ച രാവിലെ 10 മണി മുതൽ ഉച്ചയ്ക്ക് 12.30 വരെ പള്ളിപ്പറമ്പ് ഗവൺമെന്റ് എൽ.പി സ്കൂളിൽ വച്ച് നടക്കും.
ശ്വാസകോശ രോഗ വിദഗ്ധൻ Dr.കാർത്തിക് കെ.ആർ (MBBS, DTCD), അസ്ഥിരോഗ വിഭാഗം Dr. മുഹമ്മദ് സിറാജ് കെ.ടി (MBBS, O-Ortho, DNB Ortho, MNAMS) എന്നിവരുടെ സേവനം ക്യാമ്പിൽ ലഭ്യമാകും.
ആദ്യം ബുക്ക് ചെയ്യുന്ന 100 പേർക്ക് 1500 രൂപ വിലവരുന്ന ബിഎംഡി പരിശോധന തികച്ചും സൗജന്യമായി ലഭിക്കും. ക്യാമ്പിൽ പങ്കെടുക്കുന്നവർക്ക് ആഫിയ ഫാമിലി കാർഡ് ലഭിക്കുന്നതാണ്. ക്യാമ്പിൽ പങ്കെടുക്കാൻ ബുക്കിങ്ങിനും കൂടുതൽ വിവരങ്ങൾക്കും താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക.
8606602691, 9446651519
