പള്ളിപ്പറമ്പ് :- കൊളച്ചേരി ഗ്രാമപഞ്ചായത്ത് 2024-25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിക്കൊണ്ട് പള്ളിപ്പറമ്പ് ഗവൺമെന്റ് സ്കൂളിന് സമീപം നിർമ്മിച്ച വനിതാ ഫിറ്റ്നസ് സെന്റർ ഉദ്ഘാടനം സെപ്റ്റംബർ 15 തിങ്കളാഴ്ച രാവിലെ 10.30 ന് നടക്കും.
പഞ്ചായത്ത് പ്രസിഡണ്ട് കെ.പി അബ്ദുൽ മജീദ് ഉദ്ഘാടനം നിർവഹിക്കും. വൈസ് പ്രസിഡണ്ട് എം.സജിമ അധ്യക്ഷത വഹിക്കും. കൊളച്ചേരി ഗ്രാമപഞ്ചായത്ത് എ.ഇ അനിൽകുമാർ എ.പി റിപ്പോർട്ട് അവതരിപ്പിക്കും.
