കാണാതായ 17 വയസ്സുകാരനെ മരിച്ചനിലയില്‍ കണ്ടെത്തി


തളിപ്പറമ്പ് :- കാണാതായ 17കാരനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പാലക്കയംതട്ടിന് സമീപം കോട്ടയംതട്ടിലെ കല്ലാവീട്ടില്‍ മിനിയുടെയും പരേതനായ ടിനുവിബിന്റെയും മകന്‍ ടിബിന്‍ ടിനുവിനെ (17) യാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

കഴിഞ്ഞ സപ്തംബര്‍ 15 മുതല്‍ ടിബിനെ കാണാനില്ലായിരുന്നു. കുടിയാന്‍മല പോലീസ് കേസെടുത്ത് അന്വേഷണം നടത്തിവരുന്നതിടയിലാണ് ആളൊഴിഞ്ഞ വിജനമായ പറമ്പില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. മായ, ടിന്‍സ് എന്നിവർ സഹോദരങ്ങളാണ്.

Previous Post Next Post