പറശ്ശിനിക്കടവ് :- പറശ്ശിനിക്കടവ് ഹയർ സെക്കന്ററി സ്കൂൾ NSS യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ 'ലഹരിക്കെതിരെ യുവതലമുറയെ വാർത്തെടുക്കുക' എന്ന ഉദ്ദേശത്തോടെ 21 ദിനം നീണ്ടുനിൽക്കുന്ന പരിപാടിയായ 'ജീവിതോത്സവം 2025' തുടക്കം കുറിച്ചുകൊണ്ട് NSS ദിനത്തിൽ മനുഷ്യവലയം ഒരുക്കി.
വളണ്ടിയേഴ്സ്, പൊതുജനങ്ങൾ എന്നിവരെ ഉൾപ്പെടുത്തിക്കൊണ്ട് ബസ് സ്റ്റാൻഡിൽ മനുഷ്യവലയം ഒരുക്കി. പ്രിൻസിപ്പാൾ പി.കെ രൂപേഷ് മനുഷ്യവലയം ഉദ്ഘാടനം ചെയ്തു. NSS വളണ്ടിയർ ടി.വി റിയ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. NSS പ്രോഗ്രാം ഓഫീസർ സി.വി വീണ സ്വാഗതവും NSS ലീഡർ എ.വി നേഹ നന്ദിയും പറഞ്ഞു.






