ചേലേരി ആശാരിച്ചാൽ ശ്രീ തായ്പരദേവത ക്ഷേത്രം നവരാത്രി ഉത്സവത്തിന് സെപ്റ്റംബർ 29 ന് തുടക്കമാകും


ചേലേരി :- ചേലേരി ആശാരിച്ചാൽ ശ്രീ തായ്പരദേവത ക്ഷേത്രത്തിൽ നവരാത്രി ഉത്സവം സപ്തംബർ 29, 30, ഒക്ടോബർ 1, 2 എന്നീ തിയ്യതികളിൽ നടക്കും. 29 തിങ്കളാഴ്ച വൈകുന്നേരം 6 മണിക്ക് ഗ്രന്ഥംവെപ്പും പൂജയും 8 മണി മുതൽ ദേശവാസികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറും.

സെപ്റ്റംബർ 30 ചൊവ്വാഴ്ച വൈകുന്നേരം 7 മണി മുതൽ ദേശവാസികളുടെ കലാപരിപാടികൾ ഒക്ടോബർ 1 ബുധനാഴ്ച വൈകുന്നേരം 7 മണിക്ക് വിവിധ കലാപരിപാടികൾ അരങ്ങേറും. ഒക്ടോബർ 2 വ്യാഴാഴ്ച രാവിലെ 6 മണിക്ക് ക്ഷേത്രം തന്ത്രി മുഖ്യൻ ബ്രഹ്മശ്രീ കരുമാരത്ത് ഇല്ലത്ത് വാസുദേവൻ നമ്പൂരിയുടെ കാർമികത്വത്തിൽ പൂജയും എഴുത്തിനിരുത്തലും നടക്കും. 

വിദ്യാരംഭം കുറിക്കുന്നവരും കലാപരിപാടിയിൽ പങ്കെടുക്കുന്നവരും മുൻകൂട്ടി പേര് രജിസ്റ്റർ ചെയ്യണം.

Contact : 9747248931 (വിജേഷ് ഇ.പി), 9207568764 (സന്തോഷ് എം.വി)

Previous Post Next Post