കണ്ണൂർ :- ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങളിൽ സംസ്ഥാന സർക്കാരിന്റെ നേട്ടങ്ങൾ അവതരിപ്പിക്കുന്നതിനുള്ള വികസന സദസ്സുകൾ ഒക്ടോബർ 20 വരെയായി നടക്കും. ഒക്ടോബർ മൂന്നിന് കൊട്ടിയൂർ ഗ്രാമപഞ്ചായത്ത് വികസന സദസ്സ് നടക്കും. രാവിലെ 11 മണിക്ക് പഞ്ചായത്ത് ഹാളിലാണ് പരിപാടി. ഒക്ടോബർ ആറിന് രാവിലെ 11 ന് രാമന്തളി ഗ്രാമപഞ്ചായത്ത് വികസന സദസ്സ് പഞ്ചായത്ത് ഓപ്പൺ ഓഡിറ്റോറിയത്തിലും ഒക്ടോബർ എട്ടിന് രാവിലെ 10 ന് മട്ടന്നൂർ നഗരസഭ വികസന സദസ്സ് നഗരസഭ ഹാളിലും നടക്കും.
പ്രാദേശിക സർക്കാരുകളായ തദ്ദേശ സ്ഥാപനങ്ങൾ ജനങ്ങളുമായി ആശയ സംവേദനം നടത്തി വികസന പ്രവർത്തനങ്ങളിൽ ഇനി നടപ്പാക്കേണ്ട പദ്ധതികൾ സംബന്ധിച്ച് അഭിപ്രായം സ്വരൂപിക്കലാണ് വികസന സദസ്സിന്റെ ഉദ്ദേശം.
മറ്റു വികസന സദസ്സുകളുടെ തീയതി, സമയം, വേദി എന്നിവ
ഒക്ടോബർ ഒമ്പത്: കുറ്റിയാട്ടൂർ-രാവിലെ 10 ന് കുറ്റിയാട്ടൂർ ഗ്രാമപഞ്ചായത്ത് ഓഫീസ്, പെരളശ്ശേരി-രാവിലെ 10ന് പെരളശ്ശേരി പഞ്ചായത്ത് ഹാൾ.
ഒക്ടോബർ 10: അയ്യൻകുന്ന്-രാവിലെ 10.30-ന് ഗ്രാമപഞ്ചായത്ത് ഹാൾ, കുഞ്ഞിമംഗലം-രാവിലെ 10ന് ഗവ. സെൻട്രൽ യുപി സ്‌കൂൾ, കുറുമാത്തൂർ-രാവിലെ 10ന് ഐടി.കെ കരിമ്പം, പയ്യന്നൂർ നഗരസഭ-രാവിലെ 10ന് കണ്ടോത്ത് ശ്രീ കുറുംബ ഓഡിറ്റോറിയം.
ഒക്ടോബർ 11: അഞ്ചരക്കണ്ടി-രാവിലെ ഒമ്പതിന് അഞ്ചരക്കണ്ടി എച്ച്എസ്എസ്, ചെറുതാഴം-രാവിലെ 10.30ന് ഗ്രാമപഞ്ചായത്ത് ഹാൾ, കണ്ണപുരം-രാവിലെ 10.30ന് കണ്ണപുരം സർവീസ് കോ-ഓപ്പറേറ്റീവ് ബാങ്ക് ഹാൾ, കരിവെള്ളൂർ-പെരളം-രാവിലെ 10:30ന് എ വി എസ് ജി എച്ച് എസ് എസ് കരിവെള്ളൂർ
ഒക്ടോബർ 12: ചിറക്കൽ-രാവിലെ 10ന് ചിറക്കൽ ഹൈവേ, ചൊക്ലി-രാവിലെ 10.30ന് രാമവിലാസം ഹയർ സെക്കൻഡറി സ്‌കൂൾ, ധർമ്മടം-രാവിലെ 10ന് ബ്രണ്ണൻ കോളേജ് ഓഡിറ്റോറിയം, കതിരൂർ- രാവിലെ 9.30ന് കതിരൂർ ടൗൺ, കല്ല്യാശ്ശേരി-രാവിലെ 10.30ന് പിസിആർ ബാങ്ക് ഓഡിറ്റോറിയം, പാപ്പിനിശ്ശേരി: രാവിലെ 10.30ന് പാപ്പിനിശ്ശേരി ബാങ്ക് ഓഡിറ്റോറിയം, ഏഴോം-രാവിലെ 9:30ന് ഗ്രാമപഞ്ചായത്ത് ഹാൾ.
ഒക്ടോബർ 15: കൂടാളി-രാവിലെ 10ന് ചാലോട് അനുഗ്രഹ ഓഡിറ്റോറിയം, മലപ്പട്ടം-ഉച്ച രണ്ടിന് കമ്യൂണിറ്റി ഹാൾ, ആന്തൂർ നഗരസഭ-രാവിലെ 10ന് കണ്ണൂർ ഗവ. എൻജിനീയറിംഗ് കോളേജ് ഓഡിറ്റോറിയം, ഇരിട്ടി-രാവിലെ 10ന് ഫാൽക്കൺ പ്ലാസ ഓഡിറ്റോറിയം ഇരിട്ടി.
ഒക്ടോബർ 16: മൊകേരി-രാവിലെ 10.30ന് മൊകേരി ഗ്രാമപഞ്ചായത്ത് കമ്യൂണിറ്റി ഹാൾ, കണിച്ചാർ-രാവിലെ 10.30ന് ഗ്രാമപഞ്ചായത്ത് ഹാൾ, കോളയാട്-രാവിലെ 10ന് കോളയാട് ഗ്രാമപഞ്ചായത്ത് ഹാൾ, മാലൂർ-രാവിലെ 10ന് പഞ്ചായത്ത് ഓഡിറ്റോറിയം, മുണ്ടേരി-രാവിലെ 10ന് ജിഎച്ച്എസ്എസ് മുണ്ടേരി മുദ്ര ഓഡിറ്റോറിയം, പായം-രാവിലെ 10ന് മൗണ്ട് ഫോർട്ട് ഓഡിറ്റോറിയം, പേരാവൂർ-രാവിലെ 10ന് പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് ഹാൾ, പടിയൂർ-കല്ല്യാട്-രാവിലെ 10ന് ബ്ലാത്തൂർ ഓഡിറ്റോറിയം.
ഒക്ടോബർ 17: ചെമ്പിലോട്-രാവിലെ 10ന് ഗോകുലം ഓഡിറ്റോറിയം, ചെറുപുഴ-ഉച്ച രണ്ടിന് ഗ്രാമപഞ്ചായത്ത് ഹാൾ, എരമം-കൂറ്റൂർ-ഉച്ച രണ്ടിന് മാതമംഗലം കൽഹാര ഓഡിറ്റോറിയം, കേളകം- രാവിലെ 10ന് കേളകം ഐശ്വര്യ ഓഡിറ്റോറിയം, പിണറായി-രാവിലെ 10.30ന് പിണറായി കൺവെൻഷൻ സെന്റർ, വേങ്ങാട്-രാവിലെ 10ന് വേങ്ങാട് ഗ്രാമപഞ്ചായത്ത് ഹാൾ.
ഒക്ടോബർ 18: തലശ്ശേരി നഗരസഭ-രാവിലെ 9.30ന് കോടിയേരി ബാലകൃഷ്ണൻ സ്മാരക ടൗൺഹാൾ, കൂത്തുപറമ്പ് നഗരസഭ-രാവിലെ 10ന് നഗരസഭ സ്റ്റേഡിയം, പാനൂർ നഗരസഭ-രാവിലെ 10ന് പാനൂർ യു.പി. സ്‌കൂൾ, കാങ്കോൽ-ആലപ്പടമ്പ്-രാവിലെ 9.30ന് പഞ്ചായത്ത് ഓഡിറ്റോറിയം, കൊളച്ചേരി-രാവിലെ 11ന് പഞ്ചായത്ത് ഹാൾ, മാങ്ങാട്ടിടം-രാവിലെ ഒമ്പതിന് പഞ്ചായത്ത് ഹാൾ, ആറളം-രാവിലെ 10ന് പഞ്ചായത്ത് ഹാൾ, ചെങ്ങളായി-ഉച്ച രണ്ടിന് ഗ്രാമപഞ്ചായത്ത് ഹാൾ, ചെറുകുന്ന്-ഉച്ച രണ്ടിന് ഗ്രാമപഞ്ചായത്ത് ഹാൾ, ചിറ്റാരിപ്പറമ്പ്-രാവിലെ 10ന് ഗ്രാമപഞ്ചായത്ത് ഹാൾ, കടന്നപ്പള്ളി-പാണപ്പുഴ-രാവിലെ 10ന് പഞ്ചായത്ത് ഓഡിറ്റോറിയം, കീഴല്ലൂർ-രാവിലെ 10ന് ജിവിഎച്ച്എസ്എസ് എടയന്നൂർ, കുന്നോത്തുപറമ്പ്-രാവിലെ 10ന് പഞ്ചായത്ത് ഓഫീസിനു സമീപം, മാടായി-രാവിലെ 10ന് മാടായി ഗ്രാമപഞ്ചായത്ത് ഹാൾ, മാട്ടൂൽ-രാവിലെ 10ന് പഞ്ചായത്ത് ഹാൾ.
മയ്യിൽ-രാവിലെ 10ന് ഐഎംഎൻഎസ് ജിഎച്ച്എസ്എസ് മയ്യിൽ, നാറാത്ത്-രാവിലെ 10ന് നാറാത്ത് മുച്ചിലോട്ട് കാവ് ഓഡിറ്റോറിയം, ന്യൂ മാഹി-രാവിലെ 10ന് പഞ്ചായത്ത് സാംസ്‌കാരിക നിലയം, പാട്യം-രാവിലെ 11ന് മാനവീയം കമ്യൂണിറ്റി ഹാൾ, പട്ടുവം-രാവിലെ 10ന് പട്ടുവം കമ്യൂണിറ്റി ഹാൾ.
പയ്യാവൂർ-രാവിലെ 10ന് പഞ്ചായത്ത് ഹാൾ, പെരിങ്ങോം-വയക്കര-രാവിലെ 10ന് ഗ്രാമപഞ്ചായത്ത് ഓപ്പൺ ഓഡിറ്റോറിയം, തില്ലങ്കേരി-രാവിലെ 10ന് താജ്മഹൽ ഓഡിറ്റോറിയം, തൃപ്രങ്ങോട്ടൂർ- രാവിലെ 10ന് ഗ്രാമപഞ്ചായത്ത് ഹാൾ.
ഒക്ടോബർ 19: ചപ്പാരപ്പടവ-രാവിലെ 10ന് പഞ്ചായത്ത് ഹാൾ, എരഞ്ഞോളി-രാവിലെ 9.30ന് തലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് ഹാൾ, കോട്ടയം-രാവിലെ 10ന് കോട്ടയം ഗ്രാമപഞ്ചായത്ത് ഹാൾ, മുഴക്കുന്ന്-ഉച്ച രണ്ടിന് പഞ്ചായത്ത് കമ്യൂണിറ്റി ഹാൾ, മുഴപ്പിലങ്ങാട്-രാവിലെ 11ന് പഞ്ചായത്ത് കമ്യൂണിറ്റി ഹാൾ, പന്ന്യന്നൂർ-രാവിലെ 10ന് ചൊതാവൂർ ഹൈസ്‌കൂൾ, പരിയാരം-രാവിലെ 10ന് പഞ്ചായത്ത് സാംസ്‌കാരിക നിലയം, ചിതപ്പിലെ പൊയിൽ.
ഒക്ടോബർ 20: ഇരിക്കൂർ-രാവിലെ 9.30ന് ഗ്രാമപഞ്ചായത്ത് ഹാൾ, കടമ്പൂർ-രാവിലെ 10ന് പഞ്ചായത്ത് ഹാൾ.
വികസന സദസ്സിൽ സംസ്ഥാന സർക്കാരും കോർപറേഷൻ, നഗരസഭ, ഗ്രാമപഞ്ചായത്തുകൾ ഉൾപ്പെടുന്ന തദ്ദേശ സ്ഥാപനങ്ങളും കൈവരിച്ച നേട്ടങ്ങളും ഇനി നടപ്പാക്കേണ്ട പദ്ധതികളും സംബന്ധിച്ച് പൊതു ജനങ്ങളിൽ നിന്നുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും മുന്നോട്ട് വെക്കുന്നതിന് ഓപ്പൺ ഫോറം, സംഗ്രഹ ചർച്ച എന്നിവയും ഉണ്ടാവും. ചർച്ചയിൽ ഉരുത്തിരിയുന്ന അഭിപ്രായങ്ങൾ ക്രോഡീകരിച്ച് സംസ്ഥാനത്തിന്റെ പൊതുവായ വികസന പ്രവർത്തനങ്ങളിൽ പരിഗണിക്കും.
സ്ത്രീകൾ, യുവാക്കൾ ഉൾപ്പെടെ സമൂഹത്തിന്റെ വിവിധ തുറകളിലുള്ളവരെ ഉൾപ്പെടുത്തി ജനപങ്കാളിത്തത്തോടെയാണ് ജില്ലയിലെ മുഴുവൻ തദ്ദേശ സ്ഥാപനങ്ങളിലും വികസന സദസ്സ് സംഘടിപ്പിക്കുന്നത്. ജനപ്രതിനിധികൾക്ക് പുറമെ വിശിഷ്ട വ്യക്തികൾ, സമൂഹത്തിന്റെ വിവിധ മേഖലകളിൽ മികച്ച പ്രവർത്തനം കാഴ്ചവെച്ചവർ എന്നിവരും പങ്കാളികളാകും. വികസന സദസ്സിന്റെ ഭാഗമായി പൊതുജനങ്ങൾക്ക് കെ സ്മാർട്ട് സേവനങ്ങൾ ലഭ്യമാക്കുന്ന കെ സ്മാർട്ട് ക്ലിനിക്ക് സജ്ജമാക്കും. കൂടാതെ സർക്കാരിന്റെയും തദ്ദേശ സ്ഥാപനങ്ങളുടെയും വികസന പ്രവർത്തനങ്ങളുടെ ചിത്രപ്രദർശനവും ഉണ്ടായിരിക്കും. അതിദാരിദ്യ നിർമ്മാർജ്ജനം, ലൈഫ് മിഷൻ പദ്ധതികൾക്കായി ഭൂമി വിട്ടുനൽകിയവരെയും ഹരിതകർമ്മസേന പ്രവർത്തകരെയും ചടങ്ങിൽ ആദരിക്കും.
