കുറ്റ്യാട്ടൂർ ശ്രീ മഹാശിവക്ഷേത്രം നവരാത്രി ആഘോഷങ്ങൾക്ക് തുടക്കം


കുറ്റ്യാട്ടൂർ :- കുറ്റ്യാട്ടൂർ ശ്രീ മഹാശിവക്ഷേത്രത്തിൽ നവരാത്രി ആഘോഷത്തിന് ഇന്ന് മുതൽ ഒക്ടോബർ 2 വരെ നടക്കും. ഇന്ന് സെപ്റ്റംബർ 30 ചൊവ്വാഴ്ച വൈകുന്നേരം 6 മണിക്ക് ഗ്രന്ഥം വയ്പ്‌, ദീപാരാധന, 6.45 ന് സഹസ്ര നാമാർച്ചന, 7 മണിക്ക് ഗ്രന്ഥപൂജ.

നാളെ ഒക്ടോബർ 1 ബുധനാഴ്ച രാവിലെ 7.45 ന് ഗ്രന്ഥ പൂജ, വൈകിട്ട് 6.45 ന് മാതൃസമിതിയുടെ ഭജന, 7.30 ന് തിരുവാതിര, 8.15 ന് അവൃന്ത് ശശിയുടെ ഇൻസ്ട്രുമെന്റ് മ്യൂസിക്, 9ന് സത്കല മ്യൂസിക്കൽസിൻ്റെ കരോക്കെ ഭക്തി ഗാനമേള.

ഒക്ടോബർ 2 വ്യാഴാഴ്ച്ച രാവിലെ 7 മണിക്ക് എ.കെ രാമചന്ദ്രൻ കുറ്റ്യാട്ടൂർ അവതരിപ്പിക്കുന്ന സംഗീതാർച്ചന, 7.45 ന് ഗ്രന്ഥ പൂജ, ശേഷം ഗ്രന്ഥം എടുപ്പ്, 8.30 ന് വിദ്യാരംഭം എന്നിവ നടക്കും.ബുധൻ രാത്രി 7.30 മുതൽ 9 മണി വരെ അന്നദാനവും വിജയദശമി ദിനത്തിൽ രാവിലെ ലഘുഭക്ഷണവും ഉണ്ടാകും.

Previous Post Next Post