ചെറുകുന്ന് :- ചെറുകുന്ന് അന്നപൂർണേശ്വരി ക്ഷേത്രത്തിലെ നവരാത്രി ആഘോഷം സെപ്റ്റംബർ 22 മുതൽ ഒക്ടോബർ 2 വരെ നടക്കും. എല്ലാ ദിവസവും പകൽ വിവിധ കലാസമിതികളുടെ തിരുവാതിരക്കളി, വൈകുന്നേരം 6 മുതൽ കുട്ടികളുടെ ഭജന, ദീപാരാധനയ്ക്ക് ശേഷം ചെറുകുന്ന് ആസ്തികാലയം ക്ഷേത്രകലാ കേന്ദ്രത്തിൻ്റെ തായമ്പക എന്നിവയുണ്ടായിരിക്കും. രാത്രി 8 ന് ആധ്യാത്മിക പ്രഭാഷണങ്ങൾ, 9.30 ന് നൃത്ത സംഗീത നാടകങ്ങൾ, നൃത്തനൃത്ത്യങ്ങൾ, ഗാനമേള, നാടകം, കഥക് നൃത്തം, എന്നിവ ഉണ്ടായിരിക്കും.
സെപ്റ്റംബർ 22ന് രാവിലെ 6 മുതൽ വൈകിട്ട് 6 വരെ അഖണ്ഡ സം ഗീതാരാധന. ഒക്ടോബർ 1 ന് മഹാനവമി ദിവസം രാവിലെ 6 മുതൽ വൈകുന്നേരം 6 മണി വരെ അന്നപൂർണേശ്വരി സേവാസമിതി മാതൃസമിതിയുടെ നേതൃത്വത്തിലുള്ള അഖണ്ഡനാമയജ്ഞം ഉണ്ടായിരിക്കും. 2 ന് വിജയദശമി ദിനത്തിൽ രാവിലെ 10 മുതൽ ചെറുകുന്ന് കണ്ണപുരം പ്രസന്ന കലാസമിതി സർഗവേദി ബാലവിഭാഗം അവതരിപ്പിക്കുന്ന അക്ഷര ശ്ലോക സദസ്സ്. രാത്രി 9.30 ന് പറശ്ശിനി മഠപ്പുര മുത്തപ്പൻ കഥകളി യോഗം അവതരിപ്പിക്കുന്ന നളചരിതം ഒന്നാം ദിവസം കഥകളിയും ഉണ്ടാകും.
