വിവരാവകാശ കമ്മീഷന്‍ സിറ്റിംഗ്: 25 പരാതികള്‍ തീര്‍പാക്കി

 


കണ്ണൂർ:-സംസ്ഥാന വിവരാവകാശ കമ്മീഷണര്‍ ഡോ.കെ.എം. ദിലീപിന്റെ നേതൃത്വത്തില്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന സിറ്റിംഗില്‍ പരിഗണിച്ച 28 പരാതികളില്‍ 25 എണ്ണം തീര്‍പാക്കി. മൂന്ന് പരാതികള്‍ അടുത്ത സിറ്റിംഗിലേക്ക് മാറ്റി. ഒരു പുതിയ പരാതി സ്വീകരിച്ചു.

അപ്പീല്‍ നല്‍കിയാലേ വിവരം നല്‍കൂ എന്ന് ശാഠ്യം പിടിച്ചാല്‍ ഓഫീസ് മേധാവിക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് വിവരാവകാശ കമ്മീഷണര്‍ ഡോ.കെ.എം. ദിലീപ് പറഞ്ഞു. വിവരം എത്രയും പെട്ടന്ന് ലഭിക്കുക എന്നത് പൗരന്റെ അവകാശമാണ്.  വിവരങ്ങള്‍ സൂക്ഷിക്കേണ്ട ബാധ്യത ഓഫീസ് മേധാവിക്കുണ്ടെന്നും ഓഫീസ് മേധാവി 30 ദിവസത്തിനകം വിവരങ്ങള്‍ നല്‍കണമെന്നും കമ്മീഷന്‍ വ്യക്തമാക്കി. റവന്യൂ, തദ്ദേശസ്വയംഭരണം, ആരോഗ്യം, പ്ലാന്റേഷന്‍ കോര്‍പറേഷന്‍, കെ.എസ്.ഇ.ബി എന്നിവയുമായി ബന്ധപ്പെട്ട പരാതികളാണ് സിറ്റിംഗില്‍ പരിഗണിച്ചത്.

Previous Post Next Post