പറശ്ശിനിക്കടവ് :- പറശ്ശിനിക്കടവ് എ.യു.പി സ്കൂൾ ശതാബ്ദി ആഘോഷം സപ്തംബർ 27 ശനിയാഴ്ച വൈകുന്നേരം 5 മണിക്ക് കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ.കെ രത്നകുമാരി ഉദ്ഘാടനം ചെയ്യും. ആന്തൂർ നഗരസഭ ചെയർമാൻ പി.മുകുന്ദൻ അധ്യക്ഷത വഹിക്കും. ശതാബ്ദി ആഘോഷങ്ങൾക്ക് മുന്നോടിയായി സംഘടിപ്പിക്കുന്ന വിളംബര ഘോക്ഷയാത്ര ശനിയാഴ്ച വൈകുന്നേരം 3.30ന് കൊവ്വലിൽ നിന്ന് ആരംഭിക്കും. ക്ഷേത്രകല അക്കാദമി പുരസ്കാര ജേതാക്കളായ ഡോ. അനില.ഒ, പ്രശാന്ത് പറശ്ശിനി എന്നിവർ ഘോഷയാത്ര ഫ്ലാഗ് ഓഫ് ചെയ്യും.
പറശ്ശിനി മടപ്പുര ഭാഗത്തും പിന്നീട് കൊവ്വലിലും നിലത്തെഴുത്ത് പാഠശാലയായി ആരംഭിച്ച പള്ളിക്കൂടം 1926 ൽ കുറ്റിയിൽ എലിമെൻ്ററി സ്‌കൂളായി ആരംഭിച്ചു. ആദ്യ മാനേജരായിരുന്ന പി.എം കുഞ്ഞിരാമനാണ് പറശ്ശിനിക്കടവിൽ ഇന്ന് കാണുന്ന സ്കൂൾ സ്ഥാപിച്ചത്. ശദാബ്ദി ആഘോഷത്തിന്റെ ഭാഗമായി ഡിസംബറിൽ മെഗാ തിരുവാതിര, പൂർവവിദ്യാർഥി സംഗമം, ഗുരുവന്ദനം എന്നിവ നടക്കും. ജനുവരി, ഫെബ്രുവരി മാസങ്ങളിൽ ഫുട്ബോൾ ടൂർണമെന്റ, സമാപന സമ്മേളനം എന്നിവയും സംഘടിപ്പിക്കും.
