കൊളച്ചേരി :- കൊളച്ചേരി ഗ്രാമപഞ്ചായത്ത് 2025-26 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിക്കൊണ്ട് മുട്ടക്കോഴി വിതരണം ചെയ്തു. പഞ്ചായത്ത് പ്രസിഡണ്ട് കെ.പി അബ്ദുൽ മജീദ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് എം.സജിമ അധ്യക്ഷത വഹിച്ചു.
ക്ഷേമകാര്യ ചെയർപേഴ്സൺ അസ്മ കെ.വി, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കെ.ബാലസുബ്രഹ്മണ്യൻ, മെമ്പർമാരായ വി.പി നാസിഫ, വി.വി ഗീത എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. ആര്യ നന്ദി പറഞ്ഞു.
