മലേഷ്യ :- മലേഷ്യയിലെ ജോഹറിൽ പ്രവാസികളായ മലയാളികളുടെ സഹായിയായ വ്യവസായ പ്രമുഖൻ 'ദാത്തു' എന്ന പേരിൽ അറിയപ്പെട്ടിരുന്ന എം.ടി.പി ഷാഹുൽ ഹമീദ് (54) വിടവാങ്ങി. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. തൃക്കരിപ്പൂരിലെ പരേതനായ എം.ടി.പി അബ്ദുൽ ഖാദറിൻ്റെ മകനും മലേഷ്യൻ കെ.എം.സി.സി മുഖ്യരക്ഷാധികാരിയുമാണ് മലേഷ്യൻ പൗരനായ ഷാഹുൽ ഹമീദ്.
നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവമായിരുന്നു. ആൾക്കാരെ സാമ്പത്തികമായി സഹായിക്കുന്നതിലും എന്നും മുൻനിരയിൽ ഉണ്ടായിരുന്നു. ഖബറടക്കം ഇന്ന് ജോഹറിൽ നടന്നു.
