ഹോട്ടൽ സൂൺ സംഘടിപ്പിക്കുന്ന ജില്ലാതല പഞ്ചഗുസ്തി മത്സരം സെപ്റ്റംബർ 28 ന്


മയ്യിൽ :- ഓണനിറവിൻ്റെ ഓളങ്ങൾ തീർത്ത മയ്യിൽ ചെക്യാട്ട്കാവിലെ ഹോട്ടൽ സൂണിൻ്റെ ഒന്നാലോഷത്തിന് സമാപനം കുറിച്ചുകൊണ്ട് കണ്ണൂർ ജില്ലാ ആം റെസ്ലിംഗ് അസോസിയേഷൻ്റെ സഹകരണത്തോടെ സപ്തംബർ 28ന് ഞായറാഴ്ച ജില്ലാതല പഞ്ചഗുസ്തി മത്സരം നടത്തും. ഹോട്ടൽ സൂൺ പരിസരത്ത് വൈകുന്നേരം 3 മണിക്ക് കെ.വി സുമേഷ് എം.എൽ.എ ഉദ്ഘാടനം ചെയ്യും.

55 കിലോ ,65, 75, 85 , 85 നു മുകളിൽ ...എന്നീ വിഭാഗങ്ങളിലാണ് മത്സരം. വിജയികൾക്ക് ഹോട്ടൽ സൂൺ സ്പോൺസർ ചെയ്യുന്ന ട്രോഫിയും കാഷ് പ്രൈസും നൽകും. അസോസിയേഷൻ്റെ നിയമാവലിക്കനുസരിച്ചായിരിക്കും മത്സരങ്ങൾ നടക്കുക.

രജിസ്ട്രേഷന് 9747 272 964 , 996150l 040 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.

Previous Post Next Post