വി.പി ശങ്കരൻ നമ്പ്യാരുടെ 50-ാം ചരമവാർഷികാ ചരണവും ശങ്കർ ചാരിറ്റബിൾ ട്രസ്റ്റ് പ്രവർത്തന ഉദ്ഘാടനവും നാളെ


മുല്ലക്കൊടി :- കരാറുകാരനായിരുന്ന വി.പി ശങ്കരൻ നമ്പ്യാരുടെ 50-ാം ചരമവാർഷികാ ചരണവും ശങ്കർ ചാരിറ്റബിൾ ട്രസ്റ്റ് പ്രവർത്തന ഉദ്ഘാടനവും നാളെ സെപ്റ്റംബർ 2 ചൊവ്വാഴ്ച രാവിലെ 11 മണിക്ക് മുല്ലക്കൊടിയിൽ വെച്ച് നടക്കും. 

കെ.രാധാകൃഷ്ണൻ എംപി ഉദ്ഘാടനം ചെയ്യും. 5 കുടുംബങ്ങൾക്കുള്ള സഹായധനവിതരണം മുൻ വ്യവസായ വകുപ്പ് മന്ത്രി ഇ.പി ജയരാജൻ നിർവഹിക്കും. മുല്ലക്കൊടി കോപ്പറേറ്റീവ് റൂറൽ ബാങ്ക് പ്രസിഡണ്ട് കെ.സി ഹരികൃഷ്ണൻ മാസ്റ്റർ അധ്യക്ഷത വഹിക്കും. KTDC ഡയറക്ടർ യു.ബാബു ഗോപിനാഥ് അനുസ്മരണ പ്രഭാഷണം നടത്തും.



Previous Post Next Post