തളിപ്പറമ്പ് :- ജോലിക്കിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിലെത്തിച്ച 52 കാരൻ മരണപ്പെട്ടു. പട്ടുവം മുതുകുട ബാവുക്കാട്ട് വീട്ടിൽ ബി.പ്രകാശൻ (52) ആണ് മരിച്ചത്. ടൈൽസ് ജോലി ചെയ്തു കൊണ്ടിരിക്കെ ക്ഷീണം തോന്നിയ പ്രകാശനെ ആശുപത്രിയിലെത്തിക്കുകയായിരുന്നു.
ഇന്നലെ ഉച്ചക്ക് ഉച്ചയോടെ പന്നിയൂരിലെ ഷിജുവിന്റെ വീട്ടിൽ ജോലി ചെയ്തു കൊണ്ടിരിക്കെയാണ് പ്രകാശന് ക്ഷീണം തോന്നിയത്. ഉടൻ പൂവത്തെ ക്ലിനിക്കിൻ എത്തിച്ച് ചികിത്സ നൽകിയ ശേഷം തളിപ്പറമ്പിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മരണപ്പെടുകയായിരുന്നു.
