നാറാത്ത് :- പാമ്പുരുത്തി റോഡിൽ സ്കൂൾ വിദ്യാർത്ഥികളെ കയറ്റാത്ത ബസ്സുകൾക്കെതിരെ മയ്യിൽ പോലീസിന്റെ നടപടി. അഞ്ചോളം ബസുകൾക്കെതിരെ പിഴ ചുമത്തി. ദിവസങ്ങളോളമായി പാമ്പുരുത്തി റോഡിൽ ബസുകൾ സ്റ്റോപ്പിൽ നിന്നും വിദ്യാർത്ഥികളെ കയറ്റാതെ പോവുകയായിരുന്ന അവസ്ഥയിലായിരുന്നു.
ഇതുമൂലം വിദ്യാർഥികൾ സ്കൂളിൽ എത്താൻ വൈകുകയും സ്കൂളിൽ നിന്ന് വിദ്യാർത്ഥികൾക്ക് എതിരെ നടപടി സ്വീകരിക്കുന്ന അവസ്ഥയുമായിരുന്നു. തുടർന്ന് പ്രദേശവാസികളും രക്ഷിതാക്കളും പരാതി ഉയർത്തിയിരുന്നു. തുടർന്ന് ഇതുവഴി സർവീസ് നടത്തുന്ന അഞ്ചോളം ബസുകൾക്കെതിരെ മയ്യിൽ പോലീസ് നടപടിയെടുക്കുകയും ചെയ്തു.
