കണ്ണൂർ :- കണ്ണൂർ സിറ്റി പോലീസ് ആസ്ഥാനത്ത് അതിക്രമിച്ചു കയറി പിറന്നാളാഘോഷം നടത്തിയ അഞ്ചുപേർക്കെതിരെ കേസെടുത്തു. യുവതിയടക്കം കണ്ടാലറിയാവുന്ന അഞ്ചു പേർക്കെതിരെയാണ് കണ്ണൂർ ടൗൺ പൊലീസ് കേസെടുത്തത്. കഴിഞ്ഞ സെപ്റ്റംബർ 16നാണ് കേസിനാസ്പദമായ സംഭവം.
യുവതിയുടെ പിറന്നാൾ ആഘോഷിക്കാനാണ് യുവാക്കൾ പൊലീസ് ആസ്ഥാനത്തെ കാൻ്റീന് സമീപമെത്തിയത്. ഇവിടെ വച്ച് കേക്ക് മുറിക്കുന്ന ദൃശ്യങ്ങൾ അടക്കം പിന്നീട് സാമൂഹിക മാധ്യമങ്ങളിൽ പങ്കുവച്ചു. അതീവ സുരക്ഷ മേഖലയിൽ പോലീസ് ഉദ്യോഗസ്ഥർ എന്ന വ്യാജേനയാണ് പ്രതികൾ അകത്ത് കടന്നതെന്നും പൊലീസ് സേനയുടെ അന്തസ്സിന് കളങ്കം വരുത്തിയെന്നുമാണ് കേസ്.
